‘ഇനി ആരെയും പ്രേമിക്കരുതേ, പൊലീസ് കേസെടുക്കും’: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി മാലാ പാര്‍വ്വതി

single-img
17 September 2018

കൊച്ചി; കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മാലാ പാര്‍വതി. സുഹൃത്ത് ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയോട് അവന് നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞതിന് പൊലീസ് ഒരു പെണ്‍കുട്ടിയെ അറസ്റ്റു ചെയ്‌തെന്നും ക്രിമിനല്‍ കേസെടുത്തെന്നും പറഞ്ഞാണ് മാലാ പാര്‍വ്വതി വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്.

ഒരു പെണ്‍കുട്ടിയോട് എന്റെ സുഹൃത്തിന് നിന്നെ ഇഷ്ടമാണല്ലോ എന്ന് മാത്രമാണ് ആ പെണ്‍കുട്ടി പറഞ്ഞതെന്നും ഇതിന്റെ പേരില്‍ സെക്ഷന്‍ 354, 120 പ്രകാരം ആ പെണ്‍കുട്ടിയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ് എന്നുമാണ് പാര്‍വ്വതി ആരോപിക്കുന്നത്.

മൂന്നു തവണ പെണ്‍കുട്ടി ആ പെണ്‍കുട്ടിയോട് സുഹൃത്തിന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞെന്നാണ് പൊലീസ് താന്‍ അന്വേഷിച്ചപ്പോള്‍ തന്നോട് പറഞ്ഞത്. എന്നാല്‍ വഴിയില്‍ വെച്ച് കണ്ടപ്പോള്‍ ഒരേയൊരു തവണ മാത്രം ഇങ്ങനെ പറഞ്ഞെന്നാണ് പെണ്‍കുട്ടി പറയുന്നത്.

ഇതിന്റെ പേരില്‍ പൊലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നാണ് മാലാ പാര്‍വ്വതി ആരോപിക്കുന്നത്. ‘ഇതാണ് നമ്മുടെ നാട്ടിലെ നിയമമെന്ന് ഒന്ന് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയും നിങ്ങളാരെങ്കിലും ഒന്ന് സുഹൃത്തിനോട് അളിയാ അല്ലെങ്കില്‍ കൂട്ടുകാരി ദാ അവന് നിന്നെ ഭയങ്കര പ്രണയമാണെന്ന് ഒരു കാരണവശാലും പറയരുത് കെട്ടോ. എങ്ങാനും പറഞ്ഞുപോയാല്‍ സെക്ഷന്‍ 354 ഉം 120ഉം പ്രകാരം അറസ്റ്റു ചെയ്തു ജയിലിലാക്കും. ഇതാണ് പുതിയ നിയമം’ മാലാ പാര്‍വ്വതി വിമര്‍ശിക്കുന്നു.

Posted by Maala Parvathi on Sunday, September 16, 2018