പ്രശസ്തനായ ഒരു വ്യക്തിക്കൊപ്പം ഒരു ദിവസം നിങ്ങള്‍ ചിലവഴിക്കുന്നെങ്കില്‍ അത് ആരായിരിക്കും? കേരളത്തില്‍ പ്രളയത്തില്‍നിന്ന് ആളുകളുടെ ജീവന്‍ രക്ഷിച്ച പ്രശസ്തനായ മത്സ്യത്തൊഴിലാളിക്കൊപ്പം;ഞെട്ടിച്ച്‌ ഓസ്‌ട്രേലിയന്‍ വിദ്യാര്‍ഥി

single-img
16 September 2018

ക്വീന്‍സ്‌ലാന്‍ഡ്: പ്രശസ്തനായ ഒരു വ്യക്തിക്കൊപ്പം ഒരു ദിവസം നിങ്ങള്‍ ചിലവഴിക്കുന്നെങ്കില്‍ അത് ആരായിരിക്കും? സ്‌കൂളില്‍ നിന്ന് ഹോംവര്‍ക്കായി കിട്ടിയ ഈ ചോദ്യത്തിന് ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു മലയാളി ബാലന്‍ എഴുതിയ ഉത്തരം എന്നും അവഗണിക്കപ്പെടുന്ന കടലിന്റെ മക്കള്‍ക്ക് അഭിമാനിക്കാവുന്നതാണ്. ‘കേരളത്തില്‍ അടുത്തിടെയുണ്ടായ പ്രളയത്തില്‍ നിന്ന് ആളുകളുടെ ജീവന്‍ രക്ഷിച്ച പ്രശസ്തനായ മത്സ്യത്തൊഴിലാളിക്കൊപ്പം ഒരു ദിവസം ചിലവഴിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’. ജോഷ്വ എന്ന ഒമ്പത് വയസുകാരന്‍ എഴുതിയ ഉത്തരമാണിത്.

ക്വീന്‍സ്ലാന്‍ഡിലെ ലേഡി ഓഫ് ലൂര്‍ദ്സ് കാത്തലിക് സ്‌കൂളിലെ മൂന്നാം ഗ്രേഡ് വിദ്യാര്‍ത്ഥിയാണ് ജോഷ്വ. ഗൃഹപാഠത്തിന് ജോഷ്വ എഴുതിയ ചോദ്യത്തിന്റെ ഉത്തരം, ജോഷ്വയുടെ അമ്മയുടെ സഹോദരന്‍ കോശി വൈദ്യന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. നിരവധിയാളുകളാണ് ജോഷ്വയ്ക്ക് അഭിനന്ദനവുമായി എത്തിയത്. ഓസ്ട്രേലിയയില്‍ ജനിച്ചു വളര്‍ന്ന കുട്ടിയാണ് ജോഷ്വയെന്നും കേരളത്തിലെ പ്രളയവാര്‍ത്തകള്‍ അവന്‍ ശ്രദ്ധിച്ചിരുന്നതായും ഫേസ്ബുക്ക് കുറിപ്പില്‍ കോശി വൈദ്യന്‍ പറയുന്നു.

My 9 year old nephew-Joshua, who is born and raised in Australia, had been following the news about the Kerala floods. This is what he wrote for his school essay. #fishermen #Superheros #KeralaFloods #humility

Posted by Koshy Vaidyan on Friday, August 31, 2018