ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ; പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ തേ​ടി ബി​ജെ​പി

single-img
15 September 2018

പ​നാ​ജി: അ​സു​ഖ ബാ​ധി​ത​നാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റി​നു പ​ക​ര​ക്കാ​ര​നെ തേ​ടി ബി​ജെ​പി. പു​തി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഗോ​വ​യി​ലേ​ക്ക് ഉ​ട​ന്‍ പ്ര​ത്യേ​ക സം​ഘ​ത്തെ ബി​ജെ​പി അ​യ​ക്കു​മെ​ന്നാ​ണ് വി​വ​രം.ബിജെപി നേതാക്കളായ റാംലാല്‍, ബി.എല്‍. സന്തോഷ് എന്നിവരായിരിക്കും പാര്‍ട്ടി നിര്‍ദേശപ്രകാരം ഗോവയിലെത്തുക. ഇതുമായി ബന്ധപ്പെട്ട് മനോഹര്‍ പരീക്കര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി സംസാരിച്ചതായും സൂചനകളുണ്ട്.

അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​രീ​ക്ക​റി​ന് പ​നി പി​ടി​പെ​ട്ട​തി​നെ തു​ട​ര്‍​ന്നു ക​ഴി​ഞ്ഞ ദി​വ​സം കാ​ന്‍​ഡോ​ളിം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്നു അ​മേ​രി​ക്ക​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​രീ​ക്ക​ര്‍ ഈ ​മാ​സം ആ​റി​നാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഇ​തി​നു​ശേ​ഷം അ​ദ്ദേ​ഹം പ​നാ​ജി​യി​ലെ വ​സ​തി​യി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോയാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ പരീക്കറിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ലോബോ വിസമ്മതിച്ചു. പൈറ ഗ്രാമത്തിലെ തറവാട്ടില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ഗണേശ ചതുര്‍ഥി പൂജയിലും അനാരോഗ്യം കാരണം പരീക്കര്‍ പങ്കെടുത്തിരുന്നില്ല. ആറുമാസത്തിനിടയില്‍ മൂന്നു തവണ പരീക്കര്‍ വിദഗ്ധചികിത്സക്കായി അമേരിക്കയിലേക്ക് പോയിരുന്നു.

കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ആ സ്ഥാനം രാജിവച്ചാണ് ഗോവയിലെ ബിജെപി സര്‍ക്കാരിന്റെ നേതൃത്വം ഏറ്റെടുത്തത്.