കീറിയ നോട്ടുകള്‍ കൈയ്യില്‍ ഉണ്ടോ?കീറിയ നോട്ടിന്റെ മൂല്യം അളന്നു നിശ്ചയിക്കാനുള്ള മാർഗനിർദേശമിറക്കി.

single-img
15 September 2018

ന്യൂഡല്‍ഹി: കീറിയ നോട്ടുക ള്‍ മാറ്റിയെടുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ചെറുതായി കേടുപാടു പറ്റിയ നോട്ടാണെങ്കില്‍ മുഴുവന്‍ പണവും തിരികെ ലഭിക്കും. വലിയ കേടുപാട് ആണെങ്കില്‍ പകുതി പണം പോലും ലഭിക്കില്ല. ചിലപ്പോള്‍ ഒന്നും തിരികെ ലഭിച്ചില്ലെന്നും വരും.

പുതിയ നിർദേശം പഴയ നോട്ടുകൾക്കും 2,000 രൂപയുൾപ്പെടുന്ന പുതിയ നോട്ടുകൾക്കും ബാധകമാണ്. എല്ലാ നോട്ടുകൾക്കും വ്യത്യസ്‌ത മാനദണ്ഡമായതിനാൽ സ്കെയിലും കാൽക്കുലേറ്ററുമില്ലാതെ കീറിയ ഭാഗത്തിന്റെ അളവും തിരികെ നൽകേണ്ട തുകയും കണക്കാക്കാനാകില്ല.

കൈയിലുള്ള 2000 രൂപ നോട്ടിന്റെ ഏറ്റവും വലിയ കഷണത്തിന് 88 ചതുരശ്ര സെന്റീമിറ്റര്‍ വലുപ്പമുണ്ടെങ്കി ല്‍ മുഴുവന്‍ തുകയും ലഭിക്കും. 44 ചതുരശ്ര സെന്റിമീറ്റര്‍ വലുപ്പമുണ്ടെങ്കി ല്‍ പകുതി തുക ലഭിക്കും. 2000 രൂപ നോട്ടിന്റെ പൂ ര്‍ണ വലുപ്പം 109.56 ചതുരശ്ര സെന്റിമീറ്ററാണ്.500ന്റേതിന് 80 ചതുരശ്ര സെന്റിമീറ്ററും 200ന്റേതിന് 78 ചതുരശ്ര സെന്റിമീറ്ററും 100ന്റേതിന് 75 ചതുരശ്ര സെന്റിമീറ്ററും കൈയിലുണ്ടായിരിക്കണം. കീറിയ നോട്ടിന്റെ പാതിയാണു കൈയിലുള്ളതെങ്കിലും കറന്‍സിയുടെ പാതി വില ലഭിക്കും. ആര്‍ബിഐ അടയാളപ്പെടുത്തുന്ന ശതമാനത്തിനും മുകളിലാണ് കേടുപാടെങ്കില്‍ യാതൊന്നും തിരികെ ലഭിക്കില്ല. കേടുപാടു വന്ന നോട്ടുകള്‍ രാജ്യത്തുടനീളമുള്ള ആര്‍ബിഐ ഓഫിസുകളിലോ നിര്‍ദിഷ്ട ബാങ്ക് ശാഖകളിലോ മാറി എടുക്കാനാകും.