പെട്രോളില്‍ വെള്ളം കലര്‍ത്തി വില്‍പ്പന: പെട്രോള്‍ പമ്പുകാരുടെ തട്ടിപ്പ് കയ്യോടെ പിടികൂടി: വീഡിയോ

single-img
12 September 2018

ഡല്‍ഹിയിലെ നിസാമുദ്ദീന്‍ വെസ്റ്റിലുള്ള ഒരു പെട്രോള്‍ പമ്പിലാണ് വെള്ളം കലര്‍ത്തിയ പെട്രോള്‍ വില്‍ക്കുന്നത് എന്നാണ് ആരോപണം. ഈ പമ്പില്‍ നിന്നും പെട്രോള്‍ അടിച്ച യുവാവിന്റെ ബൈക്ക് വഴിയില്‍ പണി മുടക്കിയതോടെയാണ് സംഭവം പുറത്തായത്.

ബൈക്ക് മെക്കാനിക്ക് പരിശോധിച്ചപ്പോഴാണ് പെട്രോളില്‍ വെള്ളം കലര്‍ന്നതു കൊണ്ടാണ് വാഹനം പ്രവര്‍ത്തനരഹിതമായതെന്ന് ബോധ്യമായത്. ഇതേത്തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പെട്രോള്‍ പമ്പില്‍ പരിശോധന നടത്തി.

എന്നാല്‍ ആരോപണം പെട്രോള്‍ പമ്പ് അധികൃതര്‍ നിഷേധിച്ചു. പെട്രോളില്‍ മായം കലര്‍ത്തിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. ഏതായാലും സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ധനവില നാള്‍ക്കുനാള്‍ കൂട്ടുന്നതിനിടെ കൊള്ളലാഭം കൊയ്യാന്‍ പെട്രോള്‍ പമ്പുകാര്‍ മായം കലര്‍ത്തുന്നതായി നേരത്തെ തന്നെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.