Categories: videoVideos

സോഷ്യല്‍ മീഡിയ തെരഞ്ഞ ആ ഗായികയെ ഒടുവില്‍ കണ്ടെത്തി: ‘ജീവാംശമായി…’…എന്ന ഗാനം പാടിയത് സൗമ്യ

ടൊവിനോ നായകനായ തീവണ്ടിയില്‍ ശ്രേയാ ഘോഷാലും കെ.എസ് ഹരിശങ്കരും ചേര്‍ന്ന ആലപിച്ച ജീവാംശമായി…എന്ന ഗാനം ഏറ്റുപാടി മലയാളികളുടെ മനം കവര്‍ന്ന പെണ്‍കുട്ടിയെ കണ്ടെത്തി. ചെന്നൈ സ്വദേശിനി സൗമ്യ റാവുവാണ് സ്വരമാധുരികൊണ്ടും ഭാവാര്‍ദ്രമായ ആലാപനവും കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയത്.

30 സെക്കന്റ് മാത്രമുള്ള ഗാനത്തിലൂടെ വൈറലായ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സൈബര്‍ലോകം. തിരുവനന്തപുരം സ്വാതി തിരുന്നാള്‍ സംഗീത കോളേജിലെ, ഒന്നാംവര്‍ഷ സംഗീത വിദ്യാര്‍ത്ഥിനിയാണ് സൗമ്യ. തമിഴ്‌നാടാണ് സ്വദേശമെങ്കിലും തമിഴ് ചുവ ഒട്ടും തന്നെയില്ലാതെയാണ് സൗമ്യ ഗാനം ആലപിച്ചിരിക്കുന്നത്.

ഒഴിവ് സമയത്ത് സഹപാഠി പകര്‍ത്തിയ വീഡിയോ ആണ് വൈറലായി മാറിയത്. ഒട്ടും പ്രതീക്ഷിച്ചിട്ടില്ലെന്നും ശ്രദ്ധിക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്നും സൗമ്യ പറയുന്നു. ഒരു സംഗീതോപകരണത്തിന്റേയും സഹായമില്ലാതെയാണ് ഗാനമാലപിച്ചിട്ടുള്ളതെന്നും ശ്രദ്ധേയമാണ്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൈലാഷ് മേനോനും സംവിധായകന്‍ ഫെല്ലിനി ടിപിയും സൗമ്യയുടെ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.

സൗമ്യയുടെ വാക്കുകള്‍:

‘പാട്ട് കേട്ട് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഞാന്‍ നല്ല ഒന്നാന്തരം മലയാളിക്കുട്ടിയാണെന്നാണ്. എന്നാല്‍ സംഗീതം പോലെ തന്നെയാണ് എന്റെ ജീവിതവും. അതിരുകളില്ലാതെ അതങ്ങനെ പാറിപ്പറക്കുകയാണ്. എന്റെ മാതൃഭാഷ കന്നടയാണ്, ജനിച്ചത് ചെന്നൈയില്‍, ഇപ്പോ ദേ പഠിക്കുന്നത് കേരളത്തില്‍. കേരളത്തില്‍ വരുമ്പോള്‍ മലയാളിയും ചെന്നൈയില്‍ പോകുമ്പോള്‍ നല്ല ഒന്നാന്തരം തമിഴത്തിയും. പിന്നെ സര്‍വ്വോപരി നമ്മളൊക്കെ അയല്‍ക്കാരല്ലേ.

‘തിരുവനന്തപുരം സംഗീത കോളേജില്‍ ഒന്നാം വര്‍ഷ സംഗീത വിദ്യാര്‍ത്ഥിയാണ് ഞാന്‍. പാട്ടു തന്നെയാണ് ഞങ്ങളുടെ ഗ്യാങ്ങിന്റെ ഒഴിവു സമയത്തെ വിനോദം. കോളേജില്‍ ഒരു ഇന്റര്‍വെല്‍ ടൈമിനിരുന്ന് പാടിയതാണ് ഞാന്‍ ആ പാട്ട്. ഒരു പാട്ട് വല്ലാതെ ഇഷ്ടപ്പെട്ടാല്‍ അത് പാടി കൂട്ടുകാരെ ബുദ്ധിമുട്ടിക്കുക എന്നത് എന്റെ ഹോബിയാണ്.

അങ്ങനെ ഞാന്‍ കൂട്ടുകാര്‍ക്ക് കൊടുത്ത് ലേറ്റസ്റ്റ് ‘പണിയാണ്’ ആ പാട്ട്. പക്ഷേ ആ പണി ഇത്ര വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ല. പിന്നെ എന്നെ തമിഴത്തിക്കുട്ടിയാക്കരുതേ. മനസു കൊണ്ട് ഞാനൊരു മലയാളി കൂടിയാണ്. യേശുദാസ് സാര്‍ ആണ് എന്റെ ഫേവറിറ്റ് സിംഗര്‍. നീലത്താമരയിലെ അനുരാഗ വിലോചനനായി ആണ് മലയാളത്തിലെ ഇഷ്ടഗാനം.

സംഗീതം തന്നെയാണ് എന്റെ ജീവനും ജീവിതവുമെല്ലാം. അറിയപ്പെടുന്ന ഒരു പ്ലേബാക്ക് സിംഗര്‍ ആകണമെന്നാണ് എന്റെ ആഗ്രഹം. ഒപ്പം ക്ലാസിക്കല്‍ സിംഗര്‍ എന്ന നിലയിലും പേരെടുക്കണം. അങ്ങനെ വലിയ ആഗ്രഹമൊന്നുമില്ല. പറ്റിയാല്‍ എ ആര്‍ റഹ്മാന്‍ സാറിന്റെ സംഗീതത്തില്‍ ഒരു പാട്ടങ്ങ് പാടണം.

കടപ്പാട്: വനിത

Share
Published by
evartha Desk

Recent Posts

‘വഴിയില്‍ കൂടി കടന്നു പോകുന്ന വിദ്യാര്‍ത്ഥിനികളെയടക്കം ഒരു സ്ത്രീയെയും ഇയാള്‍ വെറുതെ വിടുന്നില്ല’: കൊച്ചിയില്‍ ഡ്യൂട്ടിക്കിടയില്‍ സ്ത്രീകളെ സ്പര്‍ശിക്കുന്ന ഹോം ഗാര്‍ഡിന്റെ ദൃശ്യങ്ങള്‍

കൊച്ചി തേവര ലൂര്‍ദ് പള്ളിയുടെ മുന്നില്‍ ഡ്യൂട്ടിക്കിടയില്‍ സ്ത്രീകളെ സ്പര്‍ശിക്കുന്ന ഹോം ഗാര്‍ഡിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. വഴിയരികില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ കൈവീശി നിന്ന് സ്ത്രീകള്‍…

16 mins ago

മോഷ്ടിച്ച ബൈക്കില്‍ കറങ്ങി ആഡംബര ജീവിതം; ഡിജെയെന്ന് വിശ്വസിപ്പിക്കാന്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍: കൊച്ചിയില്‍ രണ്ടുസെന്റ് കൂരയില്‍ താമസിക്കുന്ന ‘ഫേസ്ബുക്ക് ഫ്രീക്കന്‍’ കബളിപ്പിച്ചത് നിരവധി പെണ്‍കുട്ടികളെ

സ്റ്റാര്‍ ഹോട്ടലില്‍ ഡിജെയെന്ന വ്യാജേനേ നിരവധി പെണ്‍കുട്ടികളെയും സ്ത്രീകളെയും തട്ടിപ്പില്‍ വീഴ്ത്തിയിരുന്നയാളെ പൊലീസ് പിടികൂടി. എറണാകുളം സ്വദേശിയായ ഇരുപതുകാരനായ ഫയാസ് മുബീനാണ് പിടിയിലായത്. കോഴിക്കോട് ചേവായൂരില്‍ പതിനേഴുകാരിയെ…

34 mins ago

കുറച്ച് ഉപയോഗിച്ചിട്ടും വീട്ടില്‍ കറണ്ട് ബില്‍ കൂടുന്നുണ്ടോ?: എങ്കില്‍ കാരണമിതാണ്

കുറച്ച് ഉപയോഗിച്ചിട്ടും കറണ്ട് ബില്‍ കൂടാന്‍ കാരണമെന്താണെന്ന് പലരും തലപുകഞ്ഞ് ആലോചിക്കുന്ന കാര്യമാണ്. അധികം വൈദ്യുതി ചിലവില്ലാത്ത, രണ്ടോ മൂന്നോ പേര്‍ താമസിക്കുന്ന വീടുകളില്‍ നിന്നുപോലും സാധാരണ…

1 hour ago

‘അമ്മയോട് പറഞ്ഞിട്ടാണോ മോന്‍ ഇങ്ങോട്ട് കളിക്കാന്‍ വന്നത്’: ഇന്ത്യ പാക് പര്യടനത്തിനെത്തിയപ്പോള്‍ അന്ന് 16 വയസുള്ള സച്ചിനെ കളിയാക്കിയതിനെക്കുറിച്ച് വസിം അക്രം

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളാണ് സച്ചിനും വസിം അക്രവും. സച്ചിന്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത് 1989 ലായിരുന്നുവെങ്കില്‍ അക്രം അതിനും അഞ്ച് വര്‍ഷം മുന്‍പേ…

1 hour ago

‘നീ മരണമില്ലാത്ത ഹീറോ’: ‘പ്രളയം കൊണ്ടുപോയ’ വിശാലിന്റെ വീട്ടില്‍ ആശ്വാസവാക്കുമായി ജില്ലാ കലക്ടര്‍ പിബി നൂഹ്

തിരുവല്ല തുകലശ്ശേരിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച വിശാലിന്റെ കുടുംബാംഗങ്ങളെ പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ് സന്ദര്‍ശിച്ചു. മരണമില്ലാത്ത ഹീറോ എന്നാണ് വിശാലിനെ ജില്ലാ…

2 hours ago

‘ഇനി എഴുന്നേറ്റ് നടന്നാല്‍ കാല് തല്ലിയൊടിക്കും, എന്നിട്ട് ഒരു ഊന്നുവടി തന്നുവിടും’: വീല്‍ചെയര്‍ വിതരണചടങ്ങിനിടെ എഴുന്നേറ്റ് നടന്നയാളെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി: വീഡിയോ പുറത്ത്

ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ചെയര്‍ വിതരണചടങ്ങിനിടെ എഴുന്നേറ്റ് നടന്ന ആളോട്, കാല് തല്ലിയൊടിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഭീഷണി. കാല് തല്ലിയൊടിക്കുമെന്ന് മാത്രമല്ല, എന്നിട്ട് ഒരു ഊന്നുവടി തന്നുവിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിയും…

2 hours ago

This website uses cookies.