പത്തനംതിട്ടയില്‍ വിവിധ സ്ഥലങ്ങളില്‍ വന്‍മുഴക്കം; വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി; ഭൂചലനമെന്നു സംശയം

single-img
12 September 2018

പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തിലെ പതിനാലാം മൈല്‍, പഴകുളം, നൂറനാട്, പാലമേല്‍ പഞ്ചായത്തുകള്‍, ആദിക്കാട്ടുകുളങ്ങര, ചാരുംമൂട്, കുരമ്പാല തെക്ക്, കുടശനാട് മേഖലകളില്‍ ഭൂചലനം ഉണ്ടായതായി സംശയം. ഈ പ്രദേശങ്ങളില്‍ വലിയ ശബ്ദത്തോടെ മുഴക്കമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. പല ഭാഗത്തെയും വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറിയിട്ടുണ്ട്. രാവിലെ പത്തരയോടെയായിരുന്നു സംഭവം.

അതേസമയം, ഭൂചലന വാര്‍ത്തയുടെ പേരില്‍ ജനങ്ങള്‍ ഭയചികിതരാകേണ്ട കാര്യമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മൂന്നില്‍ താഴെയുള്ള ചെറു ചലനങ്ങള്‍ ഉപകരണങ്ങളില്‍ രേഖപ്പെടുത്താറില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കൈവശമുള്ള ഉപകരണങ്ങളില്‍ ഇപ്പോഴുണ്ടായെന്നു പറയുന്ന ചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.