Categories: gulf

സൗദിയില്‍ 12 തൊഴില്‍ മേഖലകളിലെ സ്വദേശിവത്കരണത്തിന് തുടക്കമായി: ജോലി നഷ്ടമാവുന്നവരില്‍ അധികവും മലയാളി പ്രവാസികള്‍

സൗദി അറേബ്യയിലെ വ്യാപാര മേഖലയില്‍ സമഗ്ര സ്വദേശിവത്കരണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കം. ഓട്ടോമൊബൈല്‍, ബൈക്ക് ഷോറൂം, വസ്ത്രം, ഫര്‍ണീച്ചര്‍, വീട്ടുസാധന വില്‍പനകേന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് സ്വദേശിവത്കരണം.

ലോഡിങ്, ക്ലീനിങ് തുടങ്ങിയ നാമമാത്ര ജോലികളിലൊഴികെ പൂര്‍ണമായും സ്വദേശികളെ നിയോഗിക്കണമെന്നാണ് നിയമം. മലയാളികളടക്കം ലക്ഷക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ഇതോടെ സൗദിയില്‍ ജോലി നഷ്ടമാവും. നിയമം ലംഘിച്ച് ജോലിയില്‍ തുടര്‍ന്നാല്‍ 20,000 റിയാല്‍ വരെ പിഴയും മറ്റ് നടപടികളും നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുണ്ട്.

സ്വദേശിവത്കരണ പദ്ധതി വിജയിപ്പിക്കേണ്ടതിനാല്‍ കര്‍ശന പരിശോധനകള്‍ ഉണ്ടാവും. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ആയിരങ്ങള്‍ ഇതിനകം പ്രവാസം മതിയാക്കി നാട്ടിലെത്തി. പലരും താമസരേഖയുടെ കാലാവധി തീര്‍ന്നാലുടന്‍ നാട്ടിലെത്താനുള്ള ഒരുക്കത്തിലുമാണ്.

നവംബര്‍, ജനുവരി മാസങ്ങളോടെ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. വാച്ച്, കണ്ണട, ഇലക്ട്രോണിക്, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയുടെ വില്‍പനയും സേവനവും മെഡിക്കല്‍ ഉപകരണങ്ങള്‍, ബേക്കറികള്‍, വാഹന സ്‌പെയര്‍പാര്‍ട്‌സ്, കെട്ടിട നിര്‍മാണ സാമഗ്രികള്‍, കാര്‍പറ്റ് തുടങ്ങിയ കച്ചവടങ്ങളും ജനുവരിയോടെ സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് വഴിമാറും.

സൗദി വ്യാപാര മേഖലയില്‍ ജോലിചെയ്യുന്നത് 64 ശതമാനം വിദേശികളാണെന്നാണ് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്ക്. 2018 ആദ്യപാദത്തിലെ കണക്ക് പ്രകാരം 12.28 ലക്ഷം വിദേശികള്‍ വ്യാപാര മേഖലയില്‍ ജോലിചെയ്യുന്നുണ്ട്.

അതേസമയം, ഈ മേഖലയിലെ സ്വദേശികള്‍ 4,32,577 ആണ്. രാജ്യത്ത് ചില്ലറ വ്യാപാര മേഖലയില്‍ 3,40,210 സ്ഥാപനങ്ങളും മൊത്തവ്യാപാര മേഖലയില്‍ 36,379 സ്ഥാപനങ്ങളുമാണുള്ളത്. വാഹന മേഖലയില്‍ 95,298 സ്ഥാപനങ്ങളുണ്ട്. 2,41,076 പേരാണ് മൊത്തവ്യാപാര മേഖലയില്‍ ജോലിചെയ്യുന്നത്. വാഹന വിപണി, റിപ്പയറിങ് മേഖലയില്‍ 3,80,917ഉം ചില്ലറ വ്യാപാര മേഖലയില്‍ 10.39 ലക്ഷം പേരുമുണ്ട്.

Share
Published by
evartha Desk

Recent Posts

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

ഏഷ്യാകപ്പ് പോരാട്ടത്തില്‍ പാകിസ്താനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 29 ഓവറില്‍ മറിക്കടക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്.…

7 mins ago

കേരളത്തിലെ കോണ്‍ഗ്രസിന് ഇനി പുതിയ നേതൃത്വം: മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി നിയമിക്കാന്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം. ബെന്നി ബഹനാന്‍ ആണ് പുതിയ യുഡിഎഫ് കണ്‍വീനര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നേതൃത്വത്തിലെ അഴിച്ചുപണി. ഹസന് പകരം…

1 hour ago

നവാസ് ഷെരീഫിന്റേയും മകളുടേയും ശിക്ഷ മരവിപ്പിച്ചു; മോചിപ്പിക്കാന്‍ കോടതി ഉത്തരവ്

അഴിമതിക്കേസില്‍ ജയിലിലായിരുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും മകളും മരുമകനും ജയില്‍ മോചിതരായി. ഇസ്‌ലാമാബാദ് ഹൈക്കോടതിയാണ് ജയില്‍ ശിക്ഷ റദ്ദ് ചെയ്ത്‌കൊണ്ട് വിധി പുറപ്പെടുവിച്ചത്. നവാസിനെതിരായ…

6 hours ago

പാക്കിസ്ഥാന്റെ ക്രൂരത: ബിഎസ്എഫ് ജവാനെ കൊന്ന് കഴുത്തറുത്തു, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബി.എസ്.എഫ് ജവാനെ വെടിവച്ചു കൊന്ന ശേഷം പാകിസ്ഥാന്‍ സൈനികര്‍ കഴുത്തറത്തു. ഹെഡ് കോണ്‍സ്റ്റബിളായ നരേന്ദര്‍ കുമാറിന്റെ മൃതദേഹമാണ് ഇന്ത്യപാക് അതിര്‍ത്തിയിലെ രാംഗഡ് സെക്ടറിലെ…

6 hours ago

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവിന്റെ ബിരുദം വ്യാജമെന്ന് സര്‍വകലാശാല സ്ഥിരീകരിച്ചു

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കുരുക്കില്‍. എബിവിപി നേതാവായ അങ്കിത് ബസോയ സര്‍വകലാശാലയില്‍ പ്രവേശനത്തിന് സമര്‍പ്പിച്ച ബിരുദ രേഖകള്‍ വ്യാജമെന്ന് തിരുവള്ളുവര്‍ സര്‍വകലാശാല അധികൃതര്‍…

7 hours ago

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍

യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് കേരളം ഉള്‍പ്പെടെയുള്ള സെക്ടറുകളില്‍ വന്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍. എയര്‍ അറേബ്യ, എമിറേറ്റ്‌സ്, ഫ്‌ലൈ ദുബായ് എന്നിവയാണ്…

7 hours ago

This website uses cookies.