Categories: Latest News

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി: ആഘോഷങ്ങളില്ലാതെ കലോത്സവം നടത്തും

തിരുവനന്തപുരം: വിവിധ ഭാഗങ്ങളില്‍നിന്ന് എതിര്‍പ്പുയര്‍ന്നതോടെ ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോല്‍സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകരുതെന്നു വ്യക്തമാക്കി കലോല്‍സവ നടത്തിപ്പിനുളള നടപടികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ തത്വത്തില്‍ അംഗീകാരം നല്‍കി.

അമേരിക്കയില്‍ ഉള്ള മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരോടും സാംസ്‌കാരിക പ്രവര്‍ത്തകരോടും സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വിശദമാക്കി. കലോത്സവ മാന്വല്‍ പരിഷ്‌കരിക്കാനും നീക്കമുണ്ടെന്നും സൂചനയുണ്ട്.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കാനാണ് മുമ്പ് തീരുമാനിച്ചിരുന്നത്. സ്‌കൂള്‍, സര്‍വകലാശാലാ കലോത്സവങ്ങള്‍, അന്താരാഷ്ട്ര ചലച്ചിത്രമേള, വിനോദസഞ്ചാര വകുപ്പിന്റേതടക്കം എല്ലാ വകുപ്പുകളുടെയും ആഘോഷങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടും.

ഈ മേളകള്‍ക്കായി നിശ്ചയിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നായിരുന്നു തീരുമാനം. ആഘോഷങ്ങള്‍ മാറ്റിവയ്ക്കുന്നതിനെതിരേ മന്ത്രിമാരുടെ ഇടയില്‍ത്തന്നെ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയായിരുന്നു ഉത്തരവിറക്കിയത്.

അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പാണ് മുഖ്യമന്ത്രി എല്ലാ മേളകളും ഒരുവര്‍ഷത്തേക്ക് വേണ്ടെന്ന നിര്‍ദേശമടങ്ങിയ കുറിപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയത്. ഇക്കാര്യം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നില്ല.

Share
Published by
evartha Desk

Recent Posts

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

ഏഷ്യാകപ്പ് പോരാട്ടത്തില്‍ പാകിസ്താനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 29 ഓവറില്‍ മറിക്കടക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്.…

3 hours ago

കേരളത്തിലെ കോണ്‍ഗ്രസിന് ഇനി പുതിയ നേതൃത്വം: മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി നിയമിക്കാന്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം. ബെന്നി ബഹനാന്‍ ആണ് പുതിയ യുഡിഎഫ് കണ്‍വീനര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നേതൃത്വത്തിലെ അഴിച്ചുപണി. ഹസന് പകരം…

4 hours ago

നവാസ് ഷെരീഫിന്റേയും മകളുടേയും ശിക്ഷ മരവിപ്പിച്ചു; മോചിപ്പിക്കാന്‍ കോടതി ഉത്തരവ്

അഴിമതിക്കേസില്‍ ജയിലിലായിരുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും മകളും മരുമകനും ജയില്‍ മോചിതരായി. ഇസ്‌ലാമാബാദ് ഹൈക്കോടതിയാണ് ജയില്‍ ശിക്ഷ റദ്ദ് ചെയ്ത്‌കൊണ്ട് വിധി പുറപ്പെടുവിച്ചത്. നവാസിനെതിരായ…

9 hours ago

പാക്കിസ്ഥാന്റെ ക്രൂരത: ബിഎസ്എഫ് ജവാനെ കൊന്ന് കഴുത്തറുത്തു, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബി.എസ്.എഫ് ജവാനെ വെടിവച്ചു കൊന്ന ശേഷം പാകിസ്ഥാന്‍ സൈനികര്‍ കഴുത്തറത്തു. ഹെഡ് കോണ്‍സ്റ്റബിളായ നരേന്ദര്‍ കുമാറിന്റെ മൃതദേഹമാണ് ഇന്ത്യപാക് അതിര്‍ത്തിയിലെ രാംഗഡ് സെക്ടറിലെ…

9 hours ago

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവിന്റെ ബിരുദം വ്യാജമെന്ന് സര്‍വകലാശാല സ്ഥിരീകരിച്ചു

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കുരുക്കില്‍. എബിവിപി നേതാവായ അങ്കിത് ബസോയ സര്‍വകലാശാലയില്‍ പ്രവേശനത്തിന് സമര്‍പ്പിച്ച ബിരുദ രേഖകള്‍ വ്യാജമെന്ന് തിരുവള്ളുവര്‍ സര്‍വകലാശാല അധികൃതര്‍…

9 hours ago

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍

യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് കേരളം ഉള്‍പ്പെടെയുള്ള സെക്ടറുകളില്‍ വന്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍. എയര്‍ അറേബ്യ, എമിറേറ്റ്‌സ്, ഫ്‌ലൈ ദുബായ് എന്നിവയാണ്…

10 hours ago

This website uses cookies.