വനിതാ പോലീസിനെ ഹെഡ് കോൺസ്റ്റബിളും സഹോദരനും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു

single-img
10 September 2018

ഹരിയാനയിൽ വനിതാ ഹെഡ് കോൺസ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്തു. പൽവാൽ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളിനെയാണ് മറ്റൊരു ഹെഡ് കോൺസ്റ്റബിളും സഹോദരനും ചേർന്ന് ബലാത്സംഗം ചെയ്തത്. സംഭവത്തിൽ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കാട്ടി യുവതി പൊലീസിൽ പരാതി നൽകി.

പൽവാലിലെ വനിതാ പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച്ചയാണ് സംഭവം നടന്നത്. 2014 മുതൽ വനിതാ ഹെഡ് കോൺസ്റ്റബിളും കേസിലെ മുഖ്യ പ്രതി അലവാൾപൂർ സ്വദേശി ജോഗീന്ദർ എന്ന മിന്റുവും അടുപ്പത്തിലായിരുന്നു. മഹേന്ദർഘട്ടിൽവച്ചാണ് ഇരുവരും കണ്ട് മുട്ടുന്നത്.

തുടർന്ന് ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. പരിചയപ്പെട്ട നാൾ മുതൽ ഫരീദാബാദ്, ജിന്ദ്, പൽവാൽ എന്നിവിടങ്ങളിൽവച്ച് ജോഗീന്ദർ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.2017 ജൂണിലാണ് ഫരീദാബാദ് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ സഹോദരനെ ജോഗീന്ദർ യുവതിക്ക് പരിചയപ്പെടുത്തുന്നത്.

തുടർന്ന് ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൽവാൽ എസ്പി വാസിം അക്രം പറഞ്ഞു. ഇരുവരും തമ്മിലുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ജോഗീന്ദറും സഹോദരനും പീഡിപ്പിച്ചത്. കൂടാതെ പണം നൽകണമെന്ന് ആവശ്യപ്പെട്ട് ജോഗീന്ദർ തന്നെ ഭീഷണിപ്പെടുത്തിയാതായും യുവതി പരാതിയിൽ പറയുന്നു.

സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണം വ​ള​രെ കൂ​ടു​ത​ലു​ള്ള സം​സ്ഥാ​ന​മാ​ണ് ഹ​രി​യാ​ന. പോ​ലീ​സ് ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഈ ​വ​ര്‍​ഷം മേ​യ് 31 വ​രെ 70 സ്ത്രീ ​പീ​ഡ​ന​ക്കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. 2017ല്‍ 1,238 ​പീ​ഡ​ന​ക്കേ​സു​ക​ളും, 141 പീ​ഡ​ന​ശ്ര​മ​ങ്ങ​ളു​മാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഹരിയാനയില്‍ സ്ത്രീ സുരക്ഷ എത്രത്തോളം ഭീകരമായ അവസ്ഥയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. ഈ വര്‍ഷം മെയ് 31 വരെ മാത്രം സംസ്ഥാനത്ത് 70 കൂട്ടബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

2017 ല്‍ 1238 ബലാത്സംഗക്കേസുകളും 141 ബലാത്സംഗശ്രമങ്ങളും 2039 പീഡനശ്രമങ്ങളും 235 അപമാനശ്രമങ്ങളും 2432 തട്ടിക്കൊണ്ട്പോകല്‍ കേസുകളും 3010 സ്ത്രീധന പീഡന കേസുകളുമാണ് ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പൊലീസ് രേഖകള്‍ പ്രകാരം സംസ്ഥാനത്ത് ദിവസേന നാലു ബലാത്സംഗങ്ങളാണ് നടക്കുന്നത്.