Categories: Kerala

പി.സി ജോർജിനെ ‘വെള്ളം കുടിപ്പിച്ച്’ അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡനത്തിനിരയാക്കിയ കന്യാസ്ത്രീയെ വാർത്താ സമ്മേളനത്തിൽ അധിക്ഷേപിച്ച പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെ പൊളിച്ചടുക്കി അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി. പി.സി ജോർജിന്റെ ആരോപണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്ക് ടി.വി നടത്തിയ ചാനൽ ചർച്ചയിലാണ് അവതാരക എം.എൽ.എയെ പൊളിച്ചടുക്കിയത്.

പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിച്ച താങ്കളുടെ പരാമർശത്തിൽ ക്ഷമാപണം നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന് പി.സി ജോർജ് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞതാണ് അവതാരകയെ പ്രകോപിപ്പിച്ചത്. നിങ്ങൾക്ക് എങ്ങനെയാണ് ഇത്തരം ഒരു പരാമാർശം നടത്തിയിട്ട് ഇങ്ങനെ ചിരിച്ചുകൊണ്ട് മറുപടി പറയാൻ കഴിയുന്നതെന്ന് അവതാരക ചോദിച്ചു.

എന്നാൽ താൻ കോട്ടയത്ത് വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നതായി പി.സി ജോർജ് പറഞ്ഞു. എന്നാൽ ഇതിനെതിരെ വളരെ രോഷത്തോടെയാണ് വാർത്ത അവതാരക പ്രതികരിച്ചത്. നിങ്ങൾ എങ്ങനെയാണ് ഒരു സ്ത്രീയെ കുറിച്ച് ഇത്തരത്തിൽ പരാമർശം നടത്തുക. അവർ പീഡനത്തിൽ നിന്നും അതിജീവിച്ചുവരുന്ന ഒരു സ്ത്രീയാണ്. അവരോട് നിങ്ങൾ മാപ്പ് പറയണമെന്നും അവതാരക ആവശ്യപ്പെട്ടു.

അതേസമയം, പരാതി ഉണ്ടായിരുന്നെങ്കിൽ കന്യാസ്ത്രീ ആദ്യ പീഡനം നടന്നപ്പോൾ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നൽകിയത് എന്തുകൊണ്ടാണെന്നും ജോർജ് ചാനൽ ചർച്ചയിലും ആവർത്തിച്ചു. എന്നാൽ ഇതിന് അവതാരകയുടെ മറുപടി ഇങ്ങനെയായിരുന്നു.

നിങ്ങൾ ഒരു എം.എൽ.എയാണ്, ജനങ്ങൾ തിരഞ്ഞെടുത്തിട്ടാണ് നിങ്ങൾ നിയമ സഭയിൽ എത്തിയത്. ഒരു സ്ത്രീയെ നിങ്ങൾ ഇത്തരത്തിൽ അപമാനിക്കരുതായിരുന്നു. അതേസമയം, മലയാളം ചാനലുകളിൽ ചർച്ചയ്ക്കിരിക്കുന്ന പി.സി ജോർജിന്റെ ആർജവം ഇന്നലെ നടന്ന ചർച്ചയിൽ കാണാൻ കഴിഞ്ഞില്ല.

Share
Published by
evartha Desk

Recent Posts

ഉള്‍പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കുമെന്ന് മുല്ലപ്പള്ളി; കളത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചുവെന്ന് കെ. സുധാകരന്‍

പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കുമെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളെയും പരിചയ സമ്പന്നരെയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ…

9 hours ago

ഫ്രാങ്കോ മുളക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി: ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നില്‍ ഫ്രാങ്കോയുടെ കോലം കത്തിച്ച് എഐവൈഎഫ് പ്രതിഷേധം

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി. ബിഷപ്പിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് സിബിസിഐ അധ്യക്ഷന്‍ വ്യക്തമാക്കി. മുംബൈ ബിഷപ് എമിരറ്റിസ് (ആക്‌സിലറി)…

10 hours ago

ഇനി മുതല്‍ വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും ‘ജിഡി എന്‍ട്രിക്ക്’ വേണ്ടി പൊലീസ് സ്റ്റേഷനില്‍ പോകേണ്ട

വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പൊലീസ് സ്റ്റേഷനിലെ ജിഡി (ജനറല്‍ ഡയറി) എന്‍ട്രി ആവശ്യമായി വരാറുണ്ട്. ഇനി ജിഡി എന്‍ട്രിക്ക് വേണ്ടി സ്റ്റേഷനില്‍ എത്തേണ്ട…

11 hours ago

എംഎല്‍എ ഹോസ്റ്റലിലെ പീഡനം: ഡിവൈഎഫ്‌ഐ നേതാവിനെതിരെ തെളിവ്

യുവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാലിനെതിരെ തെളിവുകള്‍. ജീവന്‍ലാല്‍ എംഎല്‍എ ഹോസ്റ്റലില്‍ പീഡനശ്രമം നടന്ന ദിവസം താമസിച്ചതിനുള്ള തെളിവുകളാണ് പോലീസിന് ലഭിച്ചത്. ഇരിങ്ങാലക്കുട…

11 hours ago

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് ശ്രീശാന്തിന് ‘പണികിട്ടി’: 50 ലക്ഷം രൂപ പിഴ അടക്കേണ്ടി വരും

സല്‍മാന്‍ ഖാന്‍ അവതാരകനാകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് ഒഴിയുകയാണെങ്കില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് 50 ലക്ഷം രൂപ പിഴ അടക്കേണ്ടി വരും.…

11 hours ago

5000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, നൂറു കണക്കിന് കാറുകള്‍: പൃഥ്വിരാജിന്റെ ‘ലൂസിഫറി’ലെ മെഗാ മാസ് രംഗം ഷൂട്ട് ചെയ്യാന്‍ മാത്രം ചിലവ് രണ്ടരക്കോടി രൂപ

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലൂസിഫര്‍. യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് എന്നതുകൂടിയാണ് ആ കാത്തിരിപ്പിന്റെ കാരണം. ചിത്രത്തിന്റെ ഷൂട്ടിങ്ങ്…

12 hours ago

This website uses cookies.