Categories: National

യോഗി ആദിത്യനാഥിന്റെ ശ്രമം പാഴായി; ‘എയ്‌റോ’ ഇന്ത്യ ബെംഗളൂരുവില്‍തന്നെ നടത്തും

ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ ‘എയ്‌റോ ഇന്ത്യ’ 2019ലും ബെംഗളുരുവില്‍ തന്നെ നടക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം. എയ്‌റോ ഇന്ത്യ ബെംഗളൂരുവില്‍ നിന്ന് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

പ്രദര്‍ശനം ലഖ്‌നൗവില്‍ വെച്ച് നടത്തണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെ സമീപിച്ചതാണ് പ്രശ്‌നത്തിന് തുടക്കം. ഇത് കര്‍ണാടകയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.

എന്നാല്‍ അഭ്യുഹങ്ങല്‍ക്കെല്ലാം വിരാമമേകി 2019 ഫെബ്രുവരി 20 മുതല്‍ 24 വരെ പ്രദര്‍ശനം നടത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം അറിയിച്ചു. നേരത്തേ എയ്‌റോ ഇന്ത്യയുടെ ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ച് ഗുജറാത്ത്, രാജസ്ഥാന്‍, ഒഡീഷ, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ രംഗത്ത് വന്നിരുന്നു.

എന്നാല്‍, പരമ്പരാഗതമായി ബെംഗളുരുവില്‍ നടത്തിവരുന്ന എയ്‌റോ ഇന്ത്യയുടെ 12ാം പതിപ്പും ഇവിടെത്തന്നെ നടത്താന്‍ പ്രതിരോധമന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

Share
Published by
evartha Desk

Recent Posts

കത്തിക്കയറി ഇന്ധന വില!പെട്രോള്‍ വില ഇന്നും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. 11 പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍…

1 min ago

രാജേന്ദ്രനെ തൊട്ടാല്‍ കൈപൊള്ളും!ട്രൈബ്യൂണല്‍ ഓഫീസ് കൈയ്യേറിയ എസ് രാജേന്ദ്രന്‍ എം.എല്‍ .എക്കെതിരേ കേസെടുത്ത മൂന്നാർ എസ് ഐയെ സ്ഥലം മാറ്റി സര്‍ക്കാര്‍

മൂന്നാര്‍: ദേവികുളം എം.എല്‍.എ. എസ് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ് ഐയ്ക്ക് സ്ഥലം മാറ്റം.മൂന്നാറിലെ പ്രത്യേക ട്രൈബ്യൂണല്‍ ഓഫീസ് കൈയ്യേറിയതിനെതിരെ കേസെടുത്തതിനു പിന്നാലെയായിരുന്നു മൂന്നാര്‍ എസ്‌ഐ പി.ജെ.വര്‍ഗീസിനെ…

16 mins ago

500 ഇരകള്‍: ധോണി പുതിയ റെക്കോര്‍ഡിട്ടു

ഇന്ത്യന്‍ താരം മഹേന്ദ്രസിങ് ധോണി പുതിയ റെക്കോര്‍ഡിട്ടു. ഏകദിന, ട്വന്റി20 മല്‍സരങ്ങളില്‍നിന്നു മാത്രമായി ധോണി പുറത്താക്കിയത് 500 താരങ്ങളെ. പാക്കിസ്ഥാനെതിരായ മല്‍സരത്തില്‍ ഷതാബ് ഖാനെ സ്റ്റംപ് ചെയ്തു…

43 mins ago

“രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ്”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനായി മാറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഫ്രാന്‍സുമായി…

59 mins ago

ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച; അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം.

തേഞ്ഞിപ്പലം: ദേശീയ പാതയില്‍ മലപ്പുറം പാണമ്പ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ്‌ പാണമ്പ്ര വളവില്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി താഴ്ചയിലേക്ക്…

1 hour ago

ഉള്‍പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കുമെന്ന് മുല്ലപ്പള്ളി; കളത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചുവെന്ന് കെ. സുധാകരന്‍

പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കുമെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളെയും പരിചയ സമ്പന്നരെയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ…

17 hours ago

This website uses cookies.