Categories: Latest NewsSports

സെറീന വില്യംസിനെ പരാജയപ്പെടുത്തി യുഎസ് ഓപ്പണ്‍ ജപ്പാന്‍കാരി നവോമി ഒസാകയ്ക്ക്: മത്സരത്തിനിടെ നാടകീയരംഗങ്ങള്‍ (വീഡിയോ)

യുഎസ് ഓപ്പണില്‍ മുന്‍നിര താരം സെറീന വില്യംസിനെ നാടകീയമായി പരാജയപ്പെടുത്തി നവോമി ഒസാകയ്ക്കു വിജയം. 6–2, 6–4 സ്‌കോറുമായി നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒസാക വിജയിച്ചത്. ഇതോടെ ഗ്രാന്‍സ്ലാം സിംഗിള്‍സ് ടൈറ്റില്‍ നേടുന്ന ആദ്യ ജപ്പാന്‍കാരിയായി ഒസാക മാറി.

ആദ്യമായി ഫൈനല്‍ കളിക്കുന്ന ജപ്പാനീസ് താരം എന്ന നേട്ടവുമായാണ് നവോമി ഒസാകയെത്തിയത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ അമേരിക്കയുടെ മാഡിസണ്‍ കീസിനെയാണ് ഒസാക സെമിയില്‍ വീഴ്ത്തിയത് (6–2,6–4). നേരിട്ട 13 ബ്രേക്ക് പോയിന്റുകളും അതിജീവിച്ചാണ് ഒസാക ഫൈനലിലെത്തിയത്.

വിവാദങ്ങള്‍ക്കൊടുവിലാണ് ഒസാക്കയുടെ കിരീടധാരണം. മത്സരത്തിനിടെ പോയിന്റ് വെട്ടിക്കുറച്ച അമ്പയറോട് തര്‍ക്കിച്ച സെറീന, കോര്‍ട്ടില്‍ മുമ്പെങ്ങുമില്ലാത്ത വിധമുള്ള പെരുമാറ്റമാണ് നടത്തിയത്. ആര്‍തെര്‍ ആഷെ സ്റ്റേഡിയം പിന്നീട് മുമ്പെങ്ങുമില്ലാത്ത വിധമുള്ള സംഭവങ്ങള്‍ക്കാണ് സാക്ഷിയായത്.

അമ്പയറോട് തര്‍ക്കിച്ച സെറീന നിങ്ങള്‍ കള്ളനാണെന്ന് വിരല്‍ചൂണ്ടി സംസാരിച്ചു. രണ്ടാം സെറ്റ് 3-2 എന്ന നിലയില്‍ നില്‍ക്കെ റാക്കറ്റ് കോര്‍ട്ടില്‍ എറിഞ്ഞു പൊട്ടിച്ചതിന് സെറീനയുടെ പോയിന്റ് വെട്ടിക്കുറച്ചതായിരുന്നു പ്രകോപന കാരണം. കൂവലോടെയാണ് അമ്പയറുടെ നടപടി ആര്‍തര്‍ ആഷെയിലെ 24,000ത്തോളം വരുന്ന കാണികള്‍ ഏറ്റെടുത്തത്.

മത്സരത്തിനു ശേഷം അമ്പയറ്ക്ക് കൈ കൊടുക്കാന്‍ പോലും സെറീന നിന്നില്ല. എന്നാല്‍ അവസാന ചടങ്ങില്‍ എതിരാളിയ്ക്ക് പ്രശംസ ചൊരിഞ്ഞു. അവളുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്, കൂവലോടെയല്ല ആഘോഷിക്കേണ്ടത്. സെറീന കാണികളോടായി പറഞ്ഞു.

Share
Published by
evartha Desk

Recent Posts

മകളെ നടുറോഡിലേക്ക് തല്ലിയിറക്കി നടന്‍ വിജയകുമാര്‍; സിനിമയില്‍ പോലും ഇങ്ങനെ സംഭവിക്കില്ലെന്ന് മകള്‍

ചെന്നൈ: നടന്‍ വിജയകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും മകളുമായ വനിത. വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്ന് സമയപരിധി കഴിഞ്ഞിട്ടും മകള്‍ ഇറങ്ങുന്നില്ലെന്ന വിജയകുമാറിന്റെ പരാതിയില്‍ വനിതയെയും സുഹൃത്തുക്കളെയും പൊലീസ്…

5 mins ago

സായ്പല്ലവിയുടെ ഹൃദ്യമായ നൃത്തചുവടുകള്‍ കണ്ടത് പതിനഞ്ചുകോടിയിലധികം ആളുകള്‍: വീഡിയോ വന്‍ ഹിറ്റ്

ആഗോളതലത്തില്‍ തന്നെ ശ്രദ്ധനേടുകയാണു സായ് പല്ലവിയുടെ 'വച്ചിണ്ടേ' എന്ന ഗാനം. യുട്യൂബില്‍ പതിനഞ്ചുകോടിയിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ് ഈ ഗാനം. നാലുലക്ഷത്തോളം ലൈക്കുകളും ഗാനത്തിനുലഭിച്ചു. ഇത്രയധികം കാഴ്ചക്കാരുണ്ടാകുന്ന ആദ്യ…

10 mins ago

ഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി

ന്യൂമ്പിയോ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച സുരക്ഷിത നഗരങ്ങളുടെ പട്ടികയിലാണ് ഏറ്റവും സുരക്ഷയുള്ള നഗരമായി അബൂദബി തെരഞ്ഞെടുക്കപ്പെട്ടത്. മൊത്തം 338 നഗരങ്ങളുടെ പട്ടികയാണ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചത്. കുറഞ്ഞ കുറ്റകൃത്യങ്ങള്‍ക്ക് പുറമെ…

24 mins ago

മെഴ്‌സിഡസ് ബെന്‍സിന്റെ സി ക്ലാസ് സെഡാന്റെ പരിഷ്‌കരിച്ച പതിപ്പ് കേരള വിപണിയില്‍

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സ് കൂടുതല്‍ കരുത്തനാക്കിയാണ് പുത്തന്‍ സിക്ലാസ്സിനെ എത്തിക്കുന്നത്. മുന്‍ മോഡലില്‍ നിന്ന് നിരവധി പരിഷ്‌കാരങ്ങള്‍ വാഹനത്തെ വേറിട്ടതാക്കുന്നു. സി 220ഡി…

27 mins ago

5 സ്റ്റാര്‍ സൗകര്യത്തോടെ 5 വര്‍ഷത്തേക്ക് സൗജന്യമായി താമസിക്കാന്‍ ‘ഓക്‌സിജന്‍ റിസോര്‍ട്‌സ്’

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ടൂറിസം രംഗത്തേക്ക് ചുവട് വെക്കുന്നു. ഇതിന്റെ ഭാഗമായി ആരംഭിച്ച 'ഓക്‌സിജന്‍ റിസോര്‍ട്‌സ്' ടൈംഷെയര്‍ കമ്ബനിയുടെ സോഫ്റ്റ് ലോഞ്ച് തൃശ്ശൂര്‍ കോര്‍പ്പറേറ്റ് ഓഫീസില്‍…

30 mins ago

അമേരിക്കയിലുള്ള ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി

അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് എച്ച്4 വിസക്കാര്‍ക്ക് ജോലി ചെയ്യാനുള്ള അനുവാദം റദ്ദാക്കാന്‍ യു.എസ് ഭരണകൂടത്തിന്റെ തീരുമാനം. എച്ച്4 വിസക്കാര്‍ക്ക് ജോലി ചെയ്യാനുള്ള അനുവാദം മൂന്നു…

32 mins ago

This website uses cookies.