Categories: gulf

സൗദിയിലെ മലയാളി പ്രവാസികൾ ആശങ്കയിൽ

സൗദിയില്‍ പന്ത്രണ്ട് മേഖലകളിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടത്തിന് ചൊവ്വാഴ്ച തുടക്കമാകും. ചൊവ്വാഴ്ച തന്നെ പരിശോധനക്കും സ്ക്വാഡിനും ഇറങ്ങാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. 12 മേഖലകളിൽ ഒന്നിച്ച് സ്വദേശിവത്കരണം നടത്തുന്നതിനാൽ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ് മലയാളികളടക്കമുള്ള പ്രവാസികൾ.

സൗദിയിലെ ചെറുകിട വ്യാപാരമേഖല വിദേശ തൊഴിലാളികളുടെ കുത്തകയാണ്. മാത്രമല്ല, സ്വദേശികളുടെ സഹായത്തോടെ വ്യാപകമായി ബിനാമി വ്യാപാരവും ഈ മേഖലയിൽ വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് കാർ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഫർണിച്ചർ, ഗൃഹോപകരണങ്ങൾ, അടുക്കള സാമഗ്രികൾ, ഇലക്ട്രോണിക്‌, ഒപ്റ്റിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, കെട്ടിടനിർമാണ സാമഗ്രികൾ, ഓട്ടോ സ്‌പെയർപാർട്‌സ്, കാർപെറ്റ് എന്നിവ വിൽക്കുന്ന കടകളിലും ബേക്കറികളിലും 70 ശതമാനം സ്വദേശിവത്കരണം നടത്താൻ തീരുമാനിച്ചത്.

100 ശതമാനം സ്വദേശിവത്കരണമാണ് നേരത്തേ തീരുമാനിച്ചതെങ്കിലും അപ്രായോഗികമാണെന്ന് കണ്ടെത്തിയതോടെ 70 ശതമാനമായി കുറയ്ക്കുകയായിരുന്നു. രാജ്യത്തെ 13 പ്രവിശ്യകളിലും പരിശോധന നടത്തുന്നതിന് തൊഴിൽമന്ത്രാലയം തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി 200 ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി.

മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം, പ്രാദേശിക സ്വദേശിവത്കരണസമിതി എന്നിവർ ചേർന്ന് പരിശോധന നടത്താനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതോടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും ആശങ്കയിലാണ്.

Share
Published by
evartha Desk

Recent Posts

ലൈംഗികതയെക്കുറിച്ച് പുരുഷന്മാർ അറിയേണ്ട കാര്യങ്ങൾ: ഷിംന അസീസിന്റെ വൈറൽ കുറിപ്പ്

പുരുഷ ലൈംഗികതയെപ്പറ്റിയുള്ള തെറ്റിദ്ധാരണകളില്‍ വിശദീകരണവുമായി എഴുത്തുകാരിയും യുവഡോക്ടറുമായ ഷിംന അസീസ് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജനിക്കുമ്പോള്‍ വെറുമൊരു അവയവമായിരുന്ന ലിംഗം, വളരുമ്പോള്‍ എങ്ങനെയാണ് ആണത്തത്തിന്റെ…

4 hours ago

സൗദി അറേബ്യയ്ക്കും യു.എ.ഇയ്ക്കുമെതിരെ മിസൈല്‍ ആക്രമണ ഭീഷണി

ടെഹ്‌റാന്‍: സൗദി അറേബ്യയ്ക്കും യു.എ.ഇയ്ക്കുമെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഇറാന്റെ വീഡിയോ. ഇറാനിലെ റവല്യൂഷണറി ഗാര്‍ഡാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സൗദി, യു.എ.ഇ തലസ്ഥാനങ്ങളില്‍ മിസൈല്‍ ആക്രമണം…

4 hours ago

ബിഗ്‌ബോസില്‍ നിന്നും പുറത്തായ അര്‍ച്ചന, ദിയ സനയെയും കൂട്ടി ഫേസ്ബുക്ക് ലൈവില്‍ എത്തി: വീഡിയോ

മലയാളികള്‍ കൃത്യമായി ആലോചിച്ച് മാത്രം വോട്ട് രേഖപ്പെടുത്തി ബിഗ് ബോസ് വിജയിയെ തിരഞ്ഞെടുക്കണമെന്ന് എലിമിനേഷനില്‍ പുറത്തായ പ്രശസ്ത സീരിയല്‍ നടി അര്‍ച്ചന. ബിഗ് ബോസില്‍ പങ്കെടുത്ത ദിയ…

4 hours ago

ധോണി വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍: ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്തു

എം.എസ്.ധോണി ഒരിക്കല്‍ കൂടി ഇന്ത്യയുടെ നാകനാകുന്നു. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ ടീം ഇന്ത്യയെ ധോണിയാണ് നയിക്കുന്നത്. ഏകദിനത്തില്‍ ധോണി ക്യാപ്റ്റനാകുന്ന 200ാം…

4 hours ago

യു.പി.എ അധികാരത്തിലിരുന്നപ്പോള്‍ ഒരു കേന്ദ്രമന്ത്രി മുഖ്യമന്ത്രിയായിരുന്ന തന്നെ നമസ്‌കാരം പോലും പറയാതെ അവഗണിച്ചുവെന്ന് മോദി: ‘തനിക്കെതിരെ ഇപ്പോള്‍ അന്താരാഷ്ട്ര സഖ്യത്തിന് കോണ്‍ഗ്രസിന്റെ ശ്രമം’

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇന്ത്യയില്‍ തനിക്കെതിരെ സഖ്യമുണ്ടാക്കാന്‍ കഴിയാത്തതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ സഖ്യമുണ്ടാക്കനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് മോദി ആരോപിച്ചു. ഉടന്‍ തിരഞ്ഞെടുപ്പ്…

4 hours ago

പൊട്ടിപൊളിഞ്ഞു കിടക്കുന്ന മണ്ണൂത്തി-കുതിരാന്‍ പാത കണ്ട മന്ത്രി ജി.സുധാകരന്‍ പറഞ്ഞു; ‘കരാര്‍ കമ്പനിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം’

അറ്റകുറ്റപണി നടത്താതെ പൊട്ടിപൊളിഞ്ഞു കിടക്കുന്ന മണ്ണൂത്തി-കുതിരാന്‍ പാത മന്ത്രി ജി.സുധാകരന്‍ സന്ദര്‍ശിച്ചു. റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. ഇതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി…

5 hours ago

This website uses cookies.