Categories: Featured

‘സമ്മാനമായി കിട്ടിയ കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും’: സ്വന്തം ശരീരം ചവിട്ടു പടിയായി മാറ്റിയ ജൈസലിന് ഇപ്പോഴും ഒരു ‘മാറ്റവുമില്ല’

പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ സ്വന്തം ശരീരം ചവിട്ടു പടിയായി മാറ്റിയ മത്സ്യത്തൊഴിലാളി ജൈസലിന് ഇനി മഹീന്ദ്രയുടെ ഏറ്റവും പുതിയ കാര്‍ സ്വന്തം. ഇറാം മോട്ടോഴ്‌സാണ് മഹീന്ദ്രയുടെ മറാസോ ജൈസലിന് സമ്മാനിച്ചത്.

കോഴിക്കോട് പാവങ്ങാട്ടെ ഷോറൂമില്‍ നടന്ന പരിപാടിയില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണനാണ് പുതിയ കാറിന്റെ താക്കോല്‍ ജൈസലിന് കൈമാറിയത്. ഓര്‍ക്കാപ്പുറത്ത് ലഭിച്ച സമ്മാനം ശരിക്കും ഞെട്ടിച്ചുവെന്ന് ജെയ്‌സല്‍ പറഞ്ഞു. ഈ കാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കാനാണ് ജെയ്‌സലിന്റെ തീരുമാനം.

ഇനിമുതല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഈ കാറിലായിരിക്കും താനും സുഹൃത്തുക്കളും പോകുക. ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ സമ്മാനമാണിതെന്നും, ഒരുപാട് സന്തോഷമുണ്ടെന്നും ജെയ്‌സല്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ പ്രായമായ സ്ത്രീകളെ ഉള്‍പ്പടെ ബോട്ടിലേക്ക് കയറാന്‍ തന്റെ ശരീരം ചവിട്ടുപടിയാക്കിയാണ് ജെയ്‌സല്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ പൊതുസമൂഹത്തിന്റെ കൈയ്യടി നേടിയത്.

Share
Published by
evartha Desk

Recent Posts

ആറാഴ്ചക്കിടെ അജ്ഞാത പനി ബാധിച്ച് മരിച്ചത് 79 പേര്‍; യു.പിയില്‍ കനത്ത ജാഗ്രത

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ആറാഴ്ചക്കിടെ അജ്ഞാത പനി 79 പേരുടെ ജീവനെടുത്തു. ബെറേലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്, 24 പേര്‍. ബദൗണില്‍ 23ഉം ഹര്‍ദോയിയില്‍ 12ഉം സിതാപുരില്‍…

6 mins ago

ഓണം ബംപര്‍ ജേതാവിനെ കണ്ടെത്തി; പത്തുകോടിയുടെ ആ ഭാഗ്യവതി തൃശൂര്‍ സ്വദേശി വല്‍സല

കേരള ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ ഒന്നാം സമ്മാനം 10 കോടി രൂപ അടാട്ട് വിളപ്പുംകാല്‍ സ്വദേശി പള്ളത്ത് വീട്ടില്‍ വല്‍സലയ്ക്ക്. തൃശൂര്‍ പടിഞ്ഞാറേക്കോട്ടയിലെ എസ്.എസ്. മണിയന്‍ ഏജന്‍സി…

13 mins ago

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ഫീല്‍ഡിങ്ങിനിറങ്ങിയ മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ക്യാച്ച്: അമ്പരന്ന് ക്രിക്കറ്റ് ലോകം

ഏഷ്യാകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ പാകിസ്ഥാന്‍ മത്സരത്തില്‍ പരിക്കേറ്റ് പുറത്തായ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ഫീല്‍ഡിങ്ങിനിറങ്ങിയ മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ക്യാച്ച് അമ്പരപ്പിക്കുന്നതായിരുന്നു. കേദാര്‍ ജാദവ്…

36 mins ago

മാലിക് പുയ്യാപ്ലേ… കൂയ്.. ഇങ്ങോട്ടുനോക്ക്’; ഫീല്‍ഡിംഗിനിടെ മലയാളികളുടെ സ്‌നേഹപ്രകടനത്തില്‍ അന്തംവിട്ട് ഷൊയ്ബ് മാലിക്ക്: വീഡിയോ വൈറല്‍

ഏഷ്യാകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ പാകിസ്ഥാന്‍ മത്സരം വന്‍ ആവേശത്തിലാണ് അവസാനിച്ചത്. എന്നാല്‍ മത്സരത്തിനിടെ ഷൊയ്ബ് മാലിക്കിനെ ഗാലറിയിലിരുന്ന മലയാളികള്‍ പുയ്യാപ്ലേ എന്ന് വിളിക്കുന്ന വീഡിയോയാണ്…

44 mins ago

മോദിയെ കാണാനായില്ല; യുവതി ഓടിക്കൊണ്ടിരിക്കുന്ന ബസിനു തീവെച്ചു

വാരാണസി സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ സാധിക്കാഞ്ഞതില്‍ നിരാശയായ സ്ത്രീ ബസിനു തീവെച്ചു. ലഖ്‌നൗവിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആഡംബര വോള്‍വോ ബസിനാണ് തീകൊളുത്തിയതെന്ന് പോലീസ്…

53 mins ago

കെപിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാത്തതില്‍ കെ സുധാകരന് കടുത്ത അതൃപ്തി: മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രതിഷേധ പോസ്റ്റര്‍

കെ.പിസിസി അഴിച്ചുപണിയില്‍ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് കെ.സുധാകരന്‍. പുതിയ അധ്യക്ഷനെ തീരുമാനിച്ചത് എഐസിസിയാണ്. അതില്‍ തനിക്ക് അഭിപ്രായമില്ല. പുതിയ ടീമില്‍ താനുണ്ടോയെന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. പാര്‍ട്ടിയിലുള്ളിടത്തോളം…

1 hour ago

This website uses cookies.