‘ഇതിന്റെ പ്രതിഫലം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക്’; ദുല്‍ഖറിന്റെ വാക്കുകള്‍ക്ക് ആരാധകരുടെ നിറഞ്ഞ കയ്യടി: വീഡിയോ

single-img
9 September 2018

കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് യുവ താരം ദുല്‍ഖര്‍ സല്‍മാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് വീണ്ടും സംഭാവന നല്‍കുമെന്ന കാര്യം വ്യക്തമാക്കിയത്. ഈ ചടങ്ങിന് കിട്ടുന്ന പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി താരം പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ആരാധകര്‍ ഇതിനെ സ്വീകരിച്ചത്.

‘ആരും തിരക്കുകൂട്ടരുത്. എല്ലാവരും സുരക്ഷിതരായിരിക്കണം. നമ്മള്‍ ഇവിടെതന്നെയുണ്ടല്ലോ. ഇത്രയും നേരം എന്നെ കാത്തിരുന്ന നിങ്ങള്‍ക്ക് ഒരുപാട് സ്‌നേഹം ഒരുപാട് ഇഷ്ടം ഒരുപാട് ഉമ്മ’ എന്ന ദുല്‍ഖറിന്റെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷം രൂപ നല്‍കിയിരുന്നു. ഇതില്‍ ദുല്‍ഖര്‍ സല്‍മാന്‍ പത്ത് ലക്ഷം രൂപയായിരുന്നു നല്‍കിയത്. മാത്രമല്ല പ്രളയക്കെടുതി നേരിടുന്ന കേരളത്തെ ദേശീയ മാധ്യമങ്ങള്‍ അവഗണിക്കുകയാണെന്നും കേരളത്തിന് ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

https://www.facebook.com/NjangalDulquerAaradhakar369/videos/762272250770634/