”ഇംഗ്ലീഷുകാര്‍ക്കിട്ട് എട്ടിന്റെ പണി കൊടുക്കാന്‍ മോദിജിയാണ് ഡോളറിന് വില കൂട്ടിയത്”; മോദിജിയെ തെറി പറയുന്നവര്‍ കാണുക എന്ന പേരില്‍ പോസ്റ്റ് ചെയ്ത ‘ട്രോള്‍ വീഡിയോ’ വൈറലോടെ വൈറല്‍

single-img
8 September 2018

പ്രണാമം,പെട്രോൾ-ഡീസൽ വില വർദ്ധനവിന് കാര്യത്തിലും രൂപയുടെ മൂല്യം കുറയുന്നത് സംബന്ധിച്ച കാര്യത്തിലും മോദിജിയെ തെറി പറയുന്നവർ ഈ വീഡിയോ കാണുക.മോദിജിയും മന്മോഹനും തമ്മിലുള്ള വ്യത്യാസം എന്ത്? മോദിജിയുടെ സാമ്പത്തിക പരോഷ്‌കരങ്ങൾ കൊണ്ടുവന്ന മാറ്റം എന്താണ്? എന്നിവ വിശദീകരിക്കുന്ന സംഘപുത്രൻ "പ്രഹാർ ഷിബുലാൽ"ജിയുടെ വിഡിയോ വൈറൽ ആകുന്നു!🕉️Mazimum Share🕉️

Posted by Sanjeevani on Friday, September 7, 2018

എല്ലാരോടും മാപ്പ് മാപ്പ് മാപ്പ് !!

Posted by Pramod Mohan Thakazhi on Friday, September 7, 2018

‘പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിലും രൂപയുടെ മൂല്യം കുറയുന്നത് സംബന്ധിച്ച കാര്യത്തിലും മോദിജിയെ തെറി പറയുന്നവര്‍ ഈ വീഡിയോ കാണുക’ എന്ന പേരില്‍ സഞ്ജീവിനി ഉള്‍പ്പെടെയുളള ട്രോള്‍ പേജുകളില്‍ പോസ്റ്റ് ചെയ്ത പ്രഹാര്‍ ഷിബുലാല്‍ജിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ആരംഭത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭരണപരിഷ്‌കാരണങ്ങളെ കുറിച്ചുളള ന്യായീകരണമാണെന്ന തോന്നലുണ്ടാക്കും വീഡിയോ. പിന്നാലെ നല്ല കട്ട ട്രോളിന്റെ ഭാഷ. വെറും 10 പൈസയോ 15 പൈസയോ മാക്‌സിമം പോയി കഴിഞ്ഞാല്‍ 30 പൈസയോ ആണ് പെട്രോളിന് ഒരു ലിറ്ററിന് കൂടുന്നതെന്നും വിഡിയോയില്‍ ഷിബുലാല്‍ പറഞ്ഞു വെക്കുന്നു.

ഈ 15 പൈസയോ 30 പൈസയോ കൂടുമ്പോള്‍ നിങ്ങള്‍ക്ക് ഇതില്‍ നിന്ന് എന്താണ് നഷ്ടമുണ്ടാകുന്നത്. 1000 രൂപയ്ക്കും 2000 രൂപയ്ക്കും മദ്യം വാങ്ങി കുടിക്കുന്നവര്‍ക്ക് ലിറ്ററിന് 30 പൈസ പെട്രോളിന് കൂടുമ്പോള്‍ ഇത്രയ്ക്കും ബഹളം വയ്‌ക്കേണ്ടതുണ്ടോ? 30 പൈസ വച്ച് കൂടുന്നത് ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി കക്കൂസ് പണിയുന്നതിനു വേണ്ടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുകയും ചെയ്തിട്ടുണ്ട്.

30 പൈസ വച്ച് കൂടുമ്പോള്‍ അത് കൊടുക്കാന്‍ കയ്യില്‍ ഇല്ലെന്നു പറയുന്നത് എത്ര ആലോചിച്ചിട്ടും സംഘമിത്രങ്ങള്‍ക്ക് മനസിലാകുന്നില്ലെന്നും വിഡിയോയില്‍ ഷിബുലാല്‍ പരിഹസിക്കുന്നു. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കാലത്ത് 1000 റിയാല്‍ അയച്ചാല്‍ വെറും പതിനായിരം രൂപയാണ് നാട്ടില്‍ കിട്ടിയിയിരുന്നത്.

മറിച്ച് പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ നിങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കില്ലെന്നും 1000 റിയാല്‍ അയച്ചപ്പോള്‍ 19500 രൂപ തനിക്കു ലഭിച്ചുവെന്നും ഷിബുലാല്‍ ജി സാക്ഷ്യപ്പെടുത്തുന്നു. മന്‍മോഹന്‍ സിങ്ങ് മാറി മോദിജി വന്നപ്പോള്‍ 3500 രൂപ പ്രതിമാസം ഒരു പ്രവാസിക്ക് അധികം ലഭിച്ചുവെന്നും ഷിബുലാല്‍ പറയുന്നു.

ഡോളറിന് വില കൂടിയാല്‍ ബുദ്ധിമുട്ട് ഇംഗ്ലീഷുകാര്‍ക്കല്ലേ. നമ്മള്‍ അരിയും സാധനങ്ങളും വാങ്ങിക്കുന്നത് ഡോളര്‍ കൊണ്ടാണോ? ഡോളറിന് എന്തിനു വില കൂട്ടി. ഇംഗ്ലീഷുകാര്‍ക്കിട്ട് ഒരു എട്ടിന്റെ പണി കൊടുത്തതാണ്. ഇംഗ്ലീഷുകാര്‍ ഡോളറിലാണ് സാധനം വാങ്ങുന്നത് അപ്പോള്‍ അവിടെ സാധനത്തിന് വില കൂടും. കാര്യങ്ങള്‍ അറിയാതെ വിമര്‍ശിക്കരുതെന്നും ഷിബുലാല്‍ ജി പറയുന്നു.

ഈ വീഡിയോ വൈറലായതിനു പിന്നാലെ ക്ഷമാപണം നടത്തി കൊണ്ടുള്ള മറ്റൊരു ട്രോള്‍ വീഡിയോയും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.