ആ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിക്കാതിരിക്കാനാകില്ല; വൈദ്യപരിശോധന നടത്തിയാലറിയാം അവര്‍ പരിശുദ്ധകളാണോയെന്ന്; കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളെയും അധിക്ഷേപിച്ച് പി.സി ജോര്‍ജ്

single-img
8 September 2018

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്ക് എതിരെ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. 13 തവണ പീഡിപ്പിക്കപ്പെട്ടെന്നാണ് കന്യാസ്ത്രി പറയുന്നത്. പന്ത്രണ്ട് പ്രാവശ്യം അവര്‍ക്ക് ഒരു ദു:ഖവുമില്ല, പതിമൂന്നാമത്തെ പ്രാവശ്യം അതെങ്ങനെയാണ് ബലാല്‍സംഗമാകുന്നതെന്നും പിസി ജോര്‍ജ് ചോദിച്ചു.

കന്യാസ്ത്രി എന്നു പറഞ്ഞാല്‍ കന്യകാത്വം നഷ്ടപ്പെടാത്ത സ്ത്രീയാണ്. കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ കന്യാസ്ത്രിയല്ലെന്നും പി സി ജോര്‍ജ് അവഹേളിക്കുന്നു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പിസി ജോര്‍ജ് നിലപാട് വ്യക്തമാക്കിയത്.

ഇന്ന് കൊച്ചിയില്‍ നടന്ന ഉപവാസ സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകളെയും പി സി ജോര്‍ജ് അപമാനിച്ചു. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് അറിയാമെന്നായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം.

അതേസമയം, ബിഷപ്പിനെതിരെ കന്യാസ്ത്രികള്‍ രംഗത്തിറങ്ങിയ അന്നു തന്നെ ബിഷപ്പിന് അനുകൂലമായ രീതിയില്‍ നിലപാട് എടുത്തിരിക്കുകയാണ് പിസി ജോര്‍ജ്. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിലും നടിക്കെതിരെ ആയിരുന്നു പിസി ജോര്‍ജ് നിലപാട് എടുത്തത്.