Categories: National

മക്കളെ വിഷംകൊടുത്തു കൊലപ്പെടുത്തിയ അഭിരാമിയുടെ വീഡിയോകള്‍ പുറത്ത്: അഭിരാമിയും കാമുകനും തമ്മില്‍ വീഡിയോകോള്‍ പതിവെന്ന് അയല്‍വാസികള്‍

ചെന്നൈ: കാമുകനൊപ്പം ജീവിക്കാനായി രണ്ട് മക്കളെ കൊലപ്പെടുത്തിയ അഭിരാമി പതിവായി കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. കാമുകനുമായി അഭിരാമി സ്ഥിരമായി വീഡിയോകോള്‍ ചെയ്തിരുന്നു. വീഡിയോകോളിനിടെ മക്കള്‍ ശല്യപ്പെടുത്തിയാല്‍ അവരെ ഉപദ്രവിക്കുന്നതു പതിവായിരുന്നുവെന്നും അഭിരാമിയുടെ അയല്‍വാസികള്‍ വെളിപ്പെടുത്തി.

ഒരിക്കല്‍ അഭിരാമിയുടെ വീട്ടില്‍നിന്ന് ബഹളം കേട്ടപ്പോള്‍ അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവ് ജോലിസ്ഥലത്തേക്ക് പോയതിന് ശേഷമായിരുന്നു മിക്കപ്പോഴും കാമുകനുമായി വീഡിയോകോള്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞതായി ഡെക്കാന്‍ ക്രോണിക്കിളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതിനിടെ അഭിരാമി പാട്ടു പാടുന്നതും കാമുകനുമായി നടത്തുന്ന ഡബ്‌സ്മാഷുകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. നിരവധി സിനിമാപ്പാട്ടുകളും ഡയലോഗുകളും അടങ്ങിയ ഇതില്‍ ഒരു അഡാര്‍ ലൗവിലെ പ്രിയാ പ്രകാശ് വാരിയറുടെ രംഗം വരെ അഭിരാമി പങ്കുവെച്ചിട്ടുണ്ട്.

പോലീസ് അന്വേഷണത്തിനിടയില്‍ ചോര്‍ന്ന വീഡിയോ കഌപ്പുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവ് വീടിന് പുറത്ത് പോകുമ്പോള്‍ കാമുകനെ വീഡിയോകോള്‍ ഉപയോഗിച്ചായിരുന്നു അഭിരാമി വിളിച്ചിരുന്നത്. ഇരുവരുടെയും സംഭാഷണങ്ങള്‍ അവര്‍ റെക്കോഡും ചെയ്തിരുന്നു. പലരും അഭിരാമിയുടെ മാനസീകാരോഗ്യത്തെ പോലും സംശയിക്കുന്നുണ്ട്.

കുണ്ട്രത്തൂരില്‍ താമസിച്ചിരുന്ന അഭിരാമി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏഴു വയസുകാരനായ മകനെയും അഞ്ച് വയസുകാരിയായ മകളെ വിഷംനല്‍കി കൊലപ്പെടുത്തിയത്. വീടിനടുത്തുള്ള ബിരിയാണികടയിലെ ജീവനക്കാരനായ കാമുകന്‍ സുന്ദരത്തോടൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു അഭിരാമി മക്കളെ ഇല്ലാതാക്കിയത്.

ഭര്‍ത്താവ് വിജയ്കുമാറിനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ജോലിത്തിരക്ക് കാരണം അദ്ദേഹം വീട്ടിലെത്താന്‍ വൈകിയതിനാല്‍ മരണത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. മക്കളെ കൊന്നതിനുശേഷം കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച അഭിരാമിയെ പിന്നീട് നാഗര്‍കോവിലില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകന്‍ സുന്ദരത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എട്ടു വര്‍ഷം മുമ്പാണ് അഭിരാമി ഭര്‍ത്താവുമായി പ്രണയിച്ചു വിവാഹം കഴിച്ചത്. സ്വകാര്യ ബാങ്കില്‍ ജീവനക്കാരനായ ഭര്‍ത്താവ് വിജയിക്കും മക്കളായ അജയ്, കരുമിള എന്നിവരുമായി അഞ്ചു മാസം മുമ്പാണ് കുണ്ട്രാത്തൂരില്‍ താമസിക്കാന്‍ എത്തിയത്. വീടിന് സമീപത്തെ ബിരിയാണിക്കടയിലെ ജോലിക്കാരനായ സുന്ദറിനെ ഹോട്ടലില്‍ കയറിയ സമയത്താണ് അഭിരാമി പരിചയപ്പെട്ടത്.

കുടുംബം ഹോട്ടലില്‍ കഴിക്കാന്‍ ചെന്നപ്പോഴായിരുന്നു അഭിരാമി സുന്ദറിനെ ആദ്യമായി കണ്ടുമുട്ടിയത്. ഇത് പിന്നീട് പ്രണയമാകുകയും വിജയ് ഇക്കാര്യം അറിഞ്ഞതിനെ തുടര്‍ന്ന് ഭാര്യയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് ഭര്‍ത്താവിനെയും രണ്ടു മക്കളെയും കൊല്ലാന്‍ അഭിരാമി തീരുമാനിച്ചത്.

Share
Published by
evartha Desk

Recent Posts

‘സരിത എസ്.നായരെ കാണാനില്ല’

സരിത എസ്.നായരെ കാണാനില്ലെന്നു പൊലീസ്. കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ പ്രതിയായ സരിതയ്‌ക്കെതിരെ നേരത്തേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍,…

5 hours ago

പാകിസ്താനില്‍ മിന്നലാക്രമണം നടത്തുമ്പോള്‍ ഇന്ത്യന്‍ സൈനികര്‍ക്ക് സഹായമായത് പുലിമൂത്രം: ലഫ്. ജനറല്‍ രാജേന്ദ്ര നിമ്പോര്‍ക്കര്‍

2016ല്‍ പാക് അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തില്‍ സൈനികര്‍ക്ക് സഹായമായത് പുലിമൂത്രമായിരുന്നുവെന്ന് മിന്നലാക്രമണത്തില്‍ പങ്കെടുത്ത മുതിര്‍ന്ന സൈനികന്‍ ലഫ്. ജനറല്‍ രാജേന്ദ്ര നിമ്പോര്‍ക്കര്‍. മിന്നലാക്രമണത്തില്‍ നിമ്പോര്‍ക്കറുടെ സംഭാവനകള്‍…

5 hours ago

ബിഷപ്പിനെ ശക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി ജയരാജന്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളിപ്പറഞ്ഞ് ലത്തീന്‍ സഭ

തിരുവനന്തപുരം: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ബിഷപ്പിനെതിരായ പരാതിയില്‍ കുറ്റമറ്റ…

5 hours ago

‘വിദ്യാഭ്യാസം കച്ചവടമായി മാറി’; രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്ന് സുപ്രീം കോടതി

രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യസം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്ന് സുപ്രീം കോടതി. കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് അരുണ്‍…

5 hours ago

റോമന്‍ ചക്രവര്‍ത്തിയുടെ കാലത്തെ നിധി കണ്ടെത്തി; അപൂര്‍വങ്ങളില്‍ അപൂര്‍വ്വമെന്ന് ഗവേഷകര്‍

ഇറ്റാലിയന്‍ പ്രവിശ്യയായ ക്രെസ്സോണില്‍നിന്നും പുരാവസ്തു ഗവേഷകരാണ് നൂറിലധികം സ്വര്‍ണ നാണയങ്ങള്‍ അടങ്ങിയ കുടം കണ്ടെടുത്തത്. ബിസി 474ാം നൂറ്റാണ്ടിലുള്ള നാണയങ്ങളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. രണ്ട് കൈപിടിയുള്ള കുടം…

5 hours ago

പോലീസ് സ്റ്റേഷനില്‍ പ്രതിയുടെ അടിയേറ്റ് പോലീസുകാരന്‍ മരിച്ചു: സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സ്റ്റേഷനിലെത്തിച്ച പ്രതിയുടെ അടിയേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരന്‍ മരിച്ചു. മറ്റൊരു പോലീസുദ്യോഗസ്ഥന്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടു. സ്ഥലത്തെ…

6 hours ago

This website uses cookies.