ഞാന്‍ സിനിമയില്‍ വന്ന കാലത്തും കാസ്റ്റിങ് കൗച്ചുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി നടി മീന

single-img
6 September 2018

കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി നടി മീന. സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും സ്ത്രീകള്‍ ലൈംഗികമായ പീഡനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും കഴിവിലും ജോലിയോടുള്ള ആത്മസമര്‍പണത്തിലുമാണ് അവളുടെ വിജയമിരിക്കുന്നതെന്നും മീന പറഞ്ഞു.

തെലുങ്കില്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന ശ്രീ റെഡ്ഡി വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മീന. ‘ലൈംഗികമായ അതിക്രമങ്ങള്‍ എല്ലാ രംഗത്തും ഉണ്ടാകുന്നുണ്ട്. വളരെ സങ്കടകരമായ അവസ്ഥയാണ് അത്. ഞാനൊരിക്കലും ഇത് അനുഭവിച്ചിട്ടില്ല.

എന്നാല്‍ ഞാന്‍ സിനിമയില്‍ വരുന്ന കാലത്തും ഇത്തരം അക്രമങ്ങള്‍ സിനിമയില്‍ നിലനിന്നിരുന്നു. പുരുഷന്മാര്‍ ഇപ്പോഴെങ്കിലും മാറിചിന്തിക്കണം. ഇങ്ങനെയുള്ള കാര്യങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ സ്വന്തം ഭാര്യയെയും മകളെയും കുറിച്ച് ചിന്തിച്ച് നോക്കണം. കരിയറില്‍ വിജയത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ അവരുടെ കഴിവില്‍ മാത്രം വിശ്വാസമര്‍പ്പിക്കുക.’–മീന പറഞ്ഞു.