മോഹന്‍ലാലിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് പി.എസ്. ശ്രീധരന്‍ പിള്ള

single-img
5 September 2018

മോഹന്‍ലാലിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറായാല്‍ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചാണ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

ഇക്കാര്യത്തില്‍ പാര്‍ട്ടിയുമായി മോഹന്‍ലാല്‍ സംസാരിച്ചിട്ടില്ലെന്നും ഇതുവരെയും ഔദ്യോഗികമായി വിവരങ്ങളൊന്നുമില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. മോഹന്‍ലാലിനേപ്പോലൊരാള്‍ വരുമെങ്കില്‍ ഉറപ്പായും തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.