കർണാടക തദ്ദേശ തിരഞ്ഞെടുപ്പ്: ബി.ജെ.പിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറ്റം

single-img
3 September 2018

ബംഗളൂരു: കർണാടകയിലെ 102 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേൺഗ്രസിന് മുന്നേറ്റം. ഫലം പുറത്ത് വന്ന 2267 സിറ്റുകളിൽ 846 എണ്ണം കോൺഗ്രസ് സ്വന്തമാക്കി. ബി.ജെ.പി 788 സീറ്റ് നേടിയപ്പോൾ ജനതാദൾ എസ് 307 സീറ്റുമായി മൂന്നാമത് എത്തി. 2664 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 277 സീറ്റുകൾ ചെറു പാർട്ടികളും സ്വതന്ത്ര സ്ഥാനാർഥികളും സ്വന്തമാക്കി.പഞ്ചായത്തുകളിലാണ് കോൺഗ്രസ് കൂടുതൽ മുന്നേറ്റം നടത്തുന്നത്.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്.കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാലും പ്രാധാന്യം ഏറെയാണ്.

വെള്ളിയാഴ്ചയാണ് കനത്ത സുരക്ഷയിൽ 21 ജില്ലകളിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്