ബാങ്കോക്ക് നഗരത്തിന്റെ പകുതിയോളം 10 വര്‍ഷം കൊണ്ട് വെള്ളത്തിനടിയിലാകുമെന്ന് മുന്നറിയിപ്പ്

single-img
3 September 2018

കാലാവസ്ഥാ വ്യതിയാനവും അതുവഴി സംഭവിക്കാനിടയുള്ള കനത്ത പേമാരിയും കൂടിയാകുമ്പോള്‍ 2030 ഓടെ ബാങ്കോക്ക് നഗരം കടലില്‍ മുങ്ങുമെന്നാണ് ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. താപനില ഉയരുന്നതും, കാലാവസ്ഥയിലുണ്ടാകുന്ന വലിയ വ്യതിയാനം, അതിശക്തമായ കൊടുങ്കാറ്റ്, കനത്ത പേമാരി, കടുത്ത വരള്‍ച്ചയും പ്രളയവും സ്ഥിതിഗതികള്‍ വഷളാക്കും. സമുദ്രനിരപ്പില്‍ നിന്ന് 1.5 മീറ്റര്‍ ഉയരം മാത്രമുള്ള ചതുപ്പുനിലത്തിലാണ് ബാങ്കോക്ക് നഗരം സ്ഥിതി ചെയ്യുന്നത്. ജക്കാര്‍ത്തയും മനിലയും പോലെ കാലാവസ്ഥാ വ്യതിയാനം ലോകത്തില്‍ ഏറ്റവും ഭീകരമായി ബാധിക്കുന്ന നഗരമായാണ് ബാങ്കോക്ക് വിലയിരുത്തപ്പെടുന്നത്.

അശാസ്ത്രീയ വികസനപ്രവര്‍ത്തനങ്ങളുടെ ഇരയായാണ് ബാങ്കോക്ക് നഗരമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.

കനത്ത മഴമൂലം ബാങ്കോക്ക് നഗരത്തിന്റെ 40 ശതമാനം വെള്ളത്തില്‍ മുങ്ങുമെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. ഓരോ വര്‍ഷത്തിലും ഒന്നോ രണ്ടോ സെന്റീമീറ്റര്‍ വീതം നഗരത്തെ നഗരത്തെ കടലെടുക്കുന്നതായാണ് മറ്റൊരു പഠനം പറയുന്നത്. 2011 ല്‍ ഉണ്ടായ കൂറ്റന്‍ പ്രളയത്തില്‍ നഗരത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും വെള്ളത്തിലായിരുന്നു.