മുന്നേറാം ഒറ്റക്കെട്ടായി;’കേരളം പുതിയൊരു ലോകമാക്കും’;കേരളത്തിന്റെ പുനര്‍രചനയ്ക്കായി കലാകാരന്മാര്‍ ആലപിച്ച ഗാനം പങ്കുവെച്ച്‌ മുഖ്യമന്ത്രി

single-img
3 September 2018

പ്രളയക്കെടുതിയില്‍ പതറിപ്പോകാതെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നമ്മുടെ നാടിന് പിന്തുണയേകാന്‍ ഗാനവുമായി ഒരു കൂട്ടം കലാകാരന്‍മാര്‍. ഒരു കൂട്ടം ഗായകര്‍ ചെര്‍ന്നൊരുക്കിയ വീഡിയോ ഗാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്‌ബുക്കില്‍ പങ്കുവെച്ചു.

ചരിത്രത്തിലെ ഏതുതരം പുനര്‍നിര്‍മ്മിതികള്‍ക്കും പ്രേരണയായി മുഖ്യമായും കലയും പ്രചോദക സംഗീതവും ഉണ്ട്. ഈ സംഗീതികയുടെ പിന്നില്‍ ഒരു കൂട്ടം കലാകാരന്മാരുടെ നിസ്സീമമായ സഹകരണവും പ്രയത്‌നവുമുണ്ട്. നിസ്വാര്‍ത്ഥമായ ആത്മാര്‍ത്ഥതയുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

 

സമാനതകളില്ലാത്ത ദുരന്തകാലത്തെ സമാനതകളില്ലാത്ത പ്രചോദനവും ആത്മവിശ്വാസവും നൽകിയ ജനകീയ കൂട്ടായ്മയിൽ നിന്നുള്ള ഊർജ്ജവും ആർജവവുമാണ് ഈ നാടിന്റെ അതിജീവനം.ചരിത്രത്തിലെ ഏതുതരം പുനർനിർമ്മിതികൾക്കും പ്രേരണയായി മുഖ്യമായും കലയും പ്രചോദക സംഗീതവും ഉണ്ട്. ഈ സംഗീതികയുടെ പിന്നിൽ ഒരു കൂട്ടം കലാകാരന്മാരുടെ നിസ്സീമമായ സഹകരണവും പ്രയത്നവുമുണ്ട്. നിസ്വാർത്ഥമായ ആത്മാർത്ഥതയുണ്ട്. പ്രളയത്തിലാണ്ടു പതറിപ്പോകാതെ ഉയിർത്തെഴുന്നേൽക്കുന്ന നമ്മുടെ നാടിന്റെ പുനർരചനയ്ക്കായി..പ്രിയപ്പെട്ട കലാകാരന്മാർഒത്തു ചേർന്ന ഈ ഗാനം ഊർജം പകരട്ടെ..പിന്നിൽ പ്രവർത്തിച്ച ഏവർക്കുംഅഭിനന്ദനങ്ങൾ….# Rebuild Kerala

Posted by Pinarayi Vijayan on Sunday, September 2, 2018