ടൂറിസ്റ്റുകളെ പേടിപ്പിച്ച് കെംപ്തി വെള്ളച്ചാട്ടം;ഒരൊറ്റ നിമിഷം കൊണ്ട് സ്വഭാവം പാടെ മാറി

single-img
3 September 2018

മസൂറി: ഉത്തര്‍ഖണ്ഡിലെ മസൂറിയിലെ പ്രശസ്തമായ കെംപ്തി വെള്ളച്ചാട്ടം പെട്ടെന്ന് പ്രക്ഷുബ്ധമായി. തൊട്ടടുത്ത കടകളുടെ മുകളിലേക്കും മറ്റും കുത്തിയൊലിച്ചു വന്ന വെള്ളമെത്തിയതോടെ അധികൃതര്‍ ഉടന്‍ ടൂറിസ്റ്റുകളെ മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെ തന്നെ മേഖലയില്‍ കനത്ത മഴയുണ്ടായിരുന്നുവെങ്കിലും വൈകിട്ടാണ് നാടകീയ സംഭവങ്ങള്‍ നടന്നത്.

ഞായറാഴ്ച രാവിലെ തന്നെ മഴ ഉണ്ടായിരുന്നുവെങ്കിലും വെള്ളച്ചാട്ടം പ്രക്ഷുബ്ധമായത് വൈകിട്ടോടെയാണ്. ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയിലെ തെക്കന്‍ കെംപ്തിയിലാണ് നാല്‍പ്പതടി ഉയരമുള്ള വെള്ളച്ചാട്ടം. ഇവിടെ കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.