Categories: Food & Taste

6 മിനിട്ടിനുള്ളിൽ പച്ച വെള്ളത്തിൽ കുഴച്ചു തയ്യാറാക്കാവുന്ന ഇടിയപ്പപ്പൊടിയുമായി ഡബിള്‍ ഹോഴ്‌സ് !

പ്രമുഖ ഭക്ഷ്യോത്പന്ന നിര്‍മ്മാതാക്കളായ ഡബിള്‍ ഹോഴ്‌സിന്റെ പുതിയ ഉത്പന്നമായ 6 മിനിറ്റ് മാജിക് ഇടിയപ്പം പൗഡര്‍ (പച്ചവെള്ളത്തിൽ കുഴച്ചുണ്ടാക്കാവുന്നത്) ബ്രാന്‍ഡ് അംബാസിഡര്‍ പത്മശ്രീ മിസ്സ്. ശോഭന ഓണ്‍ലൈനായി വിപണിയിൽ അവതരിപ്പിച്ചു. മഞ്ഞിലാസ് ഫുഡ് ടെക്ക് പ്രൈവറ്റ് ലിമിറ്റഡ് മാനേ ജിംഗ് ഡയറക്ടര്‍ ശ്രീ വിനോദ് മഞ്ഞില, ഡയറക്ടര്‍മാരായ ശ്രീ സന്തോഷ് മഞ്ഞില, ശ്രീ ജോ രഞ്ജി, ജനറൾ മാനേജര്‍-മാര്‍ക്കറ്റിംഗ് ശ്രീ സുനിൽ പി കൃഷ്ണന്‍ എന്നിവര്‍ സമീപം.

കോഴിക്കോട്: കഴിഞ്ഞ ആറ് ദശകങ്ങളായി ഭക്ഷ്യോത്പാദന മേഖലയിൽ മുന്നിൽ നിൽക്കുന്ന ഡബിള്‍ ഹോഴ്‌സ്, ബ്രേക്ക്ഫാസ്റ്റ് ശ്രേണിയിലേക്ക് സൗകര്യപ്രദമായ മറ്റൊരു വിശിഷ്ട ഉത്പന്നം വിപണിയിലേക്കെത്തിക്കുന്നു. പച്ചവെള്ളത്തിൽ കുഴച്ച് 6 മിനിട്ടിനുള്ളിൽ തയ്യാറാക്കാവുന്ന ഇടിയപ്പം പൗഡര്‍. മൃദുവായ ഇടിയപ്പമുണ്ടാക്കുവാന്‍ ഇനി ചൂടുവെള്ളം ആവശ്യമില്ല. ഇടിയപ്പം കൂടാതെ, അട, കൊഴുക്കട്ട, പത്തിരി തുടങ്ങിയവ ഉണ്ടാക്കുവാനും ഈ പൊടി ഉപയോഗിക്കാം.

ഡബിള്‍ ഹോഴ്‌സ് 6 മിനിട്ട് ഇടിയപ്പം പൗഡറിന്റെ ഔദ്യോഗിക ലോഞ്ച്, ഡബിള്‍ ഹോഴ്‌സ് ബ്രാന്‍ഡ് അംബാസ്സിഡറും പ്രമുഖ നര്‍ത്തകിയും അഭിനേത്രിയുമായ പദ്മശ്രീ ശോഭന ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ച് ഗേറ്റ് വേ ഹോട്ടലിൽ നടന്ന പത്ര സമ്മേളനത്തിൽ മഞ്ഞിലാസ് ഫുഡ് ടെക്ക് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വിനോദ് മഞ്ഞില, ഡയറക്ടര്‍മാരായ സന്തോഷ് മഞ്ഞില, ജോ രഞ്ജി, ജനറൽ മാനേജര്‍ മാര്‍ക്കറ്റിംഗ് സുനിൽ പി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഡബിള്‍ ഹോഴ്‌സ് 6 മിനിട്ട് ഇടിയപ്പം പൗഡര്‍ 1 കിലോ 82 രൂപയ്ക്കും 500 ഗ്രാം 42 രൂപയ്ക്കും കേരളത്തിൽ ലഭിക്കും. കൂടാതെ, ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും പ്രമുഖ റീട്ടെയ്ൽ സ്റ്റോറുകളിലും ഡബിള്‍ ഹോഴ്‌സ് 6 മിനിട്ട് ഇടിയപ്പം പൗഡര്‍ ലഭ്യമാണ്.

കഴിഞ്ഞ 60 വര്‍ഷങ്ങളായി 400ൽ പരം ടഗഡ കളുമായി ലക്ഷോപലക്ഷം ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജ്ജിച്ച് വിപണിയിൽ മുന്നേറുകയാണ് ഡബിള്‍ ഹോഴ്‌സ്. 30 ലേറെ അരിയിനങ്ങള്‍, അരിപ്പൊടികള്‍, ഗോതമ്പ് ഉത്പന്നങ്ങള്‍, ബ്രേക്ക്ഫാസ്റ്റ് മിക്സുകള്‍, മസാലകള്‍, കറി പൗഡറുകള്‍, കറി പേസ്റ്റുകള്‍, റെഡി ടു കുക്ക് – റെഡി ടു ഈറ്റ് പ്രോഡക്ടുകള്‍, പായസം മിക്‌സുകള്‍, അച്ചാറു കള്‍, സ്‌നാക്ക്‌സ്, വിനിഗര്‍, തേങ്ങാപ്പാൽ തുടങ്ങിയ വിവിധ ഉത്പന്നങ്ങള്‍ ഡബിള്‍ ഹോഴ്‌സിന്റേതായി ഇപ്പോള്‍ വിപണിയിൽ ഉണ്ട്.

Share
Published by
evartha Desk

Recent Posts

ഉള്‍പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കുമെന്ന് മുല്ലപ്പള്ളി; കളത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചുവെന്ന് കെ. സുധാകരന്‍

പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കുമെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളെയും പരിചയ സമ്പന്നരെയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ…

59 mins ago

ഫ്രാങ്കോ മുളക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി: ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നില്‍ ഫ്രാങ്കോയുടെ കോലം കത്തിച്ച് എഐവൈഎഫ് പ്രതിഷേധം

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി. ബിഷപ്പിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് സിബിസിഐ അധ്യക്ഷന്‍ വ്യക്തമാക്കി. മുംബൈ ബിഷപ് എമിരറ്റിസ് (ആക്‌സിലറി)…

1 hour ago

ഇനി മുതല്‍ വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും ‘ജിഡി എന്‍ട്രിക്ക്’ വേണ്ടി പൊലീസ് സ്റ്റേഷനില്‍ പോകേണ്ട

വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പൊലീസ് സ്റ്റേഷനിലെ ജിഡി (ജനറല്‍ ഡയറി) എന്‍ട്രി ആവശ്യമായി വരാറുണ്ട്. ഇനി ജിഡി എന്‍ട്രിക്ക് വേണ്ടി സ്റ്റേഷനില്‍ എത്തേണ്ട…

2 hours ago

എംഎല്‍എ ഹോസ്റ്റലിലെ പീഡനം: ഡിവൈഎഫ്‌ഐ നേതാവിനെതിരെ തെളിവ്

യുവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാലിനെതിരെ തെളിവുകള്‍. ജീവന്‍ലാല്‍ എംഎല്‍എ ഹോസ്റ്റലില്‍ പീഡനശ്രമം നടന്ന ദിവസം താമസിച്ചതിനുള്ള തെളിവുകളാണ് പോലീസിന് ലഭിച്ചത്. ഇരിങ്ങാലക്കുട…

3 hours ago

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് ശ്രീശാന്തിന് ‘പണികിട്ടി’: 50 ലക്ഷം രൂപ പിഴ അടക്കേണ്ടി വരും

സല്‍മാന്‍ ഖാന്‍ അവതാരകനാകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് ഒഴിയുകയാണെങ്കില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് 50 ലക്ഷം രൂപ പിഴ അടക്കേണ്ടി വരും.…

3 hours ago

5000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, നൂറു കണക്കിന് കാറുകള്‍: പൃഥ്വിരാജിന്റെ ‘ലൂസിഫറി’ലെ മെഗാ മാസ് രംഗം ഷൂട്ട് ചെയ്യാന്‍ മാത്രം ചിലവ് രണ്ടരക്കോടി രൂപ

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലൂസിഫര്‍. യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് എന്നതുകൂടിയാണ് ആ കാത്തിരിപ്പിന്റെ കാരണം. ചിത്രത്തിന്റെ ഷൂട്ടിങ്ങ്…

3 hours ago

This website uses cookies.