പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ ഉടന്‍ ഇക്കാര്യങ്ങള്‍ ചെയ്യുക

single-img
31 August 2018

കൊച്ചി: പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ ഒന്നിന് ആലുവ, കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. ഇതില്‍ പങ്കെടുക്കാനായി അപേക്ഷകര്‍ ഇനിപറയുന്ന പ്രകാരം ചെയ്യുക;

1. www.passportindia.gov.in അല്ലെങ്കില്‍ mPassport Seva App മുഖേന പാസ്‌പോര്‍ട്ട് പുതുക്കാനായി (reissue) അപേക്ഷിച്ച് Application Reference Number (ARN) ഉണ്ടാക്കുക.

2. പാസ്‌പോര്‍ട്ട് ഫീസ്, ഡാമേജ് ഫീസ് എന്നിവ ഓണ്‍ലൈനായി അടക്കേണ്ടതില്ല.

3. അതിനു ശേഷം കേടായ പാസ്‌പോര്‍ട്ടുമായി ആലുവ അല്ലെങ്കില്‍ കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തെ സെപ്റ്റംബര്‍ ഒന്നിന് സമീപിക്കുക. Walk in appointment ലഭിക്കും.

4. എല്ലാ ജില്ലകളില്‍ നിന്നുമുള്ള പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇതിനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പാസ്‌പോര്‍ട്ട് ഓഫീസ്സായി RPO COCHIN തെരഞ്ഞെടുക്കുക.

5. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടെങ്കില്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള FIR/loss സര്‍ട്ടിഫിക്കറ്റ് കൊണ്ടു വരണം. വേറെ രേഖകളൊന്നും ആവശ്യമില്ല.

6. പാസ്‌പോര്‍ട്ട് പുതുക്കിയാലും പഴയ കേടായ പാസ്‌പോര്‍ട്ടില്‍ വിസ ഉണ്ടെങ്കില്‍ അത് സാധുവായിരിക്കും. യാത്ര ചെയ്യുമ്പോള്‍ രണ്ട് പാസ്‌പോര്‍ട്ടും കൈവശം വെക്കുക.

7. സംശയങ്ങള്‍ക്ക് 9447731152 എന്ന കൊച്ചി റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസിന്റെ നമ്ബറിലേക്ക് വിളിക്കുകയോ വാട്‌സാപ്പ് സന്ദേശം അയക്കുകയോ ചെയ്യുക.