‘രക്ഷകരോട്’ കൈകൂപ്പി നന്ദി പറഞ്ഞ് കളക്ടര്‍ വാസുകി: ഹൃദയസ്പര്‍ശിയായ പ്രസംഗം വൈറല്‍

single-img
30 August 2018

തിരുവനന്തപുരം: സ്വന്തം ജീവനെകുറിച്ചോ കുടുംബത്തെക്കുറിച്ചോ ചിന്തിക്കാതെ പ്രളയ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ രക്ഷിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് നന്ദി അറിയിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. വാസുകി. മത്സ്യത്തൊഴിലാളികളോട് തനിക്ക് പ്രത്യേക സ്‌നേഹവും ബന്ധവുമുണ്ടായിരുന്നു. ഇപ്പോഴത് പലയിരട്ടി കൂടിയിരിക്കുകയാണ്. മാത്രമല്ല ഒരുപാട് അഭിമാനവുമുണ്ട്.

താന്‍ വരുന്ന നാട്ടിലെ സംസ്‌കാരം അനുസരിച്ച് കൈകൂപ്പിയാണ് നന്ദി പറയുക എന്നു പറഞ്ഞ വാസുകി കൈകള്‍ കൂപ്പി മത്സ്യത്തൊഴിലാളികളോട് നന്ദി പറഞ്ഞു. ഇത് തന്റെ മാത്രം നന്ദിയല്ലെന്നും നിങ്ങള്‍ പോയി സേവനം ചെയ്ത എല്ലാ ജില്ലയിലെ കളക്ടര്‍മാരും നമ്മുടെ സര്‍ക്കാരും പറയുന്നതാണെന്നും വാസുകി കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു കളക്ടറുടെ വികാരഭരിതമായ നന്ദി പ്രകടനം.

കേരളത്തിന്റെ രക്ഷാസൈന്യമായി മാറിയ മത്സ്യത്തൊഴിലാളികൾക്ക് തിരുവനന്തപുരത്ത് നൽകിയ അനുമോദന യോഗത്തിൽ കളക്ടർ ശ്രീമതി വാസുകി നടത്തിയ ഹൃദയസ്പർശിയായ പ്രസംഗം..തീർച്ചയായും കേൾക്കേണ്ടതുതന്നെ.

Posted by Saiju Mathew Mulakuppadam on Wednesday, August 29, 2018

നേരത്തെയും വാസുകിയുടെ ക്യാംപിലെ പ്രസംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വലിയ ഓളങ്ങള്‍ സൃഷ്ടിച്ചിരുന്നു. ദുരിതബാധിതര്‍ക്ക് സാന്ത്വനമേകാനായി നടത്തിയ സംഗീതപരിപാടിയില്‍ വാസുകി വീണ്ടും ‘ഓ പോടുമായി’ എത്തിയ വീഡിയോയും ഇതിനിടെ വൈറലാകുന്നുണ്ട്.

‘ഓണമായിട്ട് 50 സന്നധപ്രവര്‍ത്തകരെ കിട്ടിയിരുന്നെങ്കില്ലെന്നു വിചാരിച്ചു, പക്ഷെ അമ്പതിന്റെ സ്ഥാനത്ത് 500 സന്നധപ്രവര്‍ത്തകരാണ് ദുരിതാശ്വാസക്യാംപ് പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയത്. നിങ്ങളെന്നെ വീണ്ടും അമ്പരപ്പിച്ചു. രണ്ടും മൂന്നും മണിക്കൂറുകള്‍ മാത്രം ഉറങ്ങിയതിന് ശേഷം വീണ്ടും പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയവര്‍ തന്നെ അമ്പരപ്പിച്ചു കളഞ്ഞുവെന്നും വാസുകി പറഞ്ഞു. കേരളത്തിന് വേണ്ടി ഓ പോട്”,വാസുകിയുടെ വാക്കുകള്‍ക്കു പിന്നാലെ ഹാളില്‍ മുഴങ്ങിയത് നിരവധി ഓ പോട്.

പ്രിയപ്പെട്ട ഡോ കെ വാസുകി മാം ആവേശകരമായ പ്രസംഗം ഒരാളെ പോലും മാറ്റിനിർത്താതെ നന്ദി പറയുന്നു 👏👏👏 ഷെയർ ചെയ്യാതിരിക്കാൻ കഴിയില്ല

Posted by എന്‍റെ കേരളം എത്ര മനോഹരം ENTE Keralam ETHRA Manoharam on Tuesday, August 28, 2018