മാധ്യമപ്രവര്‍ത്തകയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

single-img
29 August 2018

ബംഗ്ലാദേശില്‍ ദൃശ്യ മാധ്യമപ്രവര്‍ത്തകയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. ആനന്ദ ടിവിയിലെ മാധ്യമപ്രവര്‍ത്തക സുബര്‍ണ നോഡി (32)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. പബ്‌ന ജില്ലയിലെ രാധാനഗറിലാണ് സംഭവം നടന്നത്.

ബൈക്കിലെത്തിയ അക്രമിസംഘം സുബര്‍ണയെ വീട്ടിനുള്ളില്‍വെച്ച് മാരാകായുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സുബര്‍ണയെ പ്രദേശവാസികള്‍ പബ്‌ന ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് ജീവിക്കുന്ന സുബര്‍ണ ഒമ്പതു വയസുകാരിയായ മകള്‍ക്കൊപ്പമായിരുന്നു താമസം. അക്രമി സംഘത്തില്‍ പത്തിലേറെ പേര്‍ ഉണ്ടായിരുന്നതായാണ് സൂചന. ആക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി അഡീഷണല്‍ എസ്.പി ഗൗതം കുമാര്‍ ബിശ്വാസ് അറിയിച്ചു.