മാറ്റിവെച്ച ഓണ പരീക്ഷകള്‍ പീന്നീട് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

single-img
28 August 2018

ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ച 95% സ്‌കൂളുകളുടെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. പാഠപുസ്തകങ്ങള്‍ നഷ്ടമായ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി പുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

മുപ്പത്തിയാറ് ലക്ഷം പുസ്തകങ്ങളുടെ അച്ചടി പുര്‍ത്തിയായി. പാഠപുസ്തകങ്ങള്‍ കൂടാതെ യൂണിഫോം, ബാഗ് തുടങ്ങിയവയും നല്‍കും. ഇനിയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത സ്‌കൂളുകളില്‍ കളക്ടടര്‍മാരുടെ മേല്‍നോട്ടത്തില്‍ ശുചീകരണ നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്ക് അണുബാധയൊ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ബാധിക്കാത്ത തരത്തിലുള്ള ശുചീകരണ പ്രവര്‍ത്തങ്ങളാണ് പൂര്‍ത്തിയായതെന്നും മന്ത്രി പറഞ്ഞു. അതേസമയം മാറ്റിവെച്ച ഓണ പരീക്ഷകള്‍ പീന്നീട് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.