മലപ്പുറത്ത് യുവതിയെ തോക്കു ചൂണ്ടി പീഡിപ്പിച്ചതായി പരാതി

single-img
27 August 2018

മലപ്പുറം അരീക്കോട് തോട്ടുമുക്കത്ത് യുവതിയെ തോക്കു ചൂണ്ടി പീഡിപ്പിച്ചതായി പരാതി. തോട്ടുമുക്കത്തെ കോഴിഫാമില്‍ ഭര്‍ത്താവിനൊപ്പം താമസിച്ച് ജോലി ചെയ്യുന്ന മുപ്പത്താറുകാരിയായ തമിഴ് യുവതിയാണ് പീഡനത്തിനിരയായത്. വെളളപ്പൊക്കത്തിനിടെയാണ് പീഡനം നടന്നത്.

പരിസരത്തെല്ലാം വെളളക്കെട്ടാണെന്നു പറഞ്ഞു രാത്രി കുടുംബം താമസിക്കുന്ന ചായ്പിലെത്തിയ പ്രതി ഭര്‍ത്താവിന് അമിതമായി മദ്യം നല്‍കി കിടത്തി. ഭര്‍ത്താവിന് എഴുന്നേറ്റു വരാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തതോടെ തോക്കു ചൂണ്ടി അടുത്ത ഷെഡ്ഡിലേക്ക് എടുത്തുകൊണ്ടുപോയി ബലാല്‍സംഘം ചെയ്യുകയായിരുന്നു.

യുവതി ബഹളം വച്ചതോടെ ഉണര്‍ന്നു വന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പ്രതി രക്ഷപ്പെട്ടു. ഫാമുടമയുടെ സഹായത്തോടെ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. യുവതി അരീക്കോട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.