മലങ്കര പുഴയിലേക്കെറിഞ്ഞ ചൂണ്ടയില്‍ കുടുങ്ങിയത് 58 കിലോയുള്ള മല്‍സ്യം

single-img
27 August 2018

പെരുമറ്റത്തു ചൂണ്ടയില്‍ വന്‍ മത്സ്യം കുടുങ്ങി. അരപൈമ എന്ന മത്സ്യമാണ് ഇന്നലെ വൈകിട്ടു നാലോടെ ജോമോന്‍, അജീഷ്, സജി എന്നിവരുടെ ചൂണ്ടയില്‍ കുടുങ്ങിയത്. 58 കിലോ തൂക്കമുള്ള മീനായിരുന്നു ഇത്. അലങ്കാരമത്സ്യ വിഭാഗത്തില്‍പെടുന്ന അരപൈമയ്ക്ക് 250 കിലോ വരെ തൂക്കം വരും.

ഒരാള്‍ പൊക്കത്തില്‍ കൂടുതല്‍ വലുപ്പമുണ്ട് അരാപൈമ ഇനത്തില്‍പ്പെട്ട ഈ മത്സ്യത്തിന്. ലോകത്തിലെ വലിപ്പംകൂടിയ ശുദ്ധജല മത്സ്യമാണിതെന്ന് അറിയുന്നു. ആമസോണ്‍ നദികളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് ഈ മത്സ്യത്തെ കണ്ടുവരുന്നത്. ഭീമന്‍മത്സ്യം കുടുങ്ങിയ വിവരം അറിഞ്ഞ് ഒട്ടേറെപ്പേര്‍ ഇവിടെയെത്തി. കാണാനെത്തിയവര്‍ക്കു മീന്‍ വീതിച്ചു നല്‍കി.