ജനാധിപത്യം അപകടാവസ്ഥയിലാണ്; 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ ശക്തിക്കൊപ്പം നില്‍ക്കാന്‍ ഇടതുപക്ഷം മടിക്കരുതെന്ന് അമര്‍ത്യ സെന്‍

single-img
26 August 2018

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ കക്ഷികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് നോബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യ സെന്‍. ജനാധിപത്യം അപകടാവസ്ഥയിലാണെന്നും ഈ സാഹചര്യത്തില്‍ ബിജെപി വിരുദ്ധ കക്ഷികള്‍ക്കൊപ്പം ചേരാന്‍ ഇടതുപക്ഷം മടികാണിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വേച്ഛാധിപത്യത്തിനെതിരെ നമ്മുടെ എതിര്‍പ്പ് പ്രകടിപ്പിക്കണം. വിയോജിപ്പുകള്‍ മാറ്റിവെച്ച് വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ ബിജെപി വിരുദ്ധചേരിക്കൊപ്പം നില്‍ക്കാന്‍ ഇടതുപക്ഷം തയ്യാറാകണം. ഇന്ത്യ എങ്ങോട്ട് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014 തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചത്? 31 ശതമാനം മാത്രം വോട്ട് ലഭിച്ച പാര്‍ട്ടിയാണ് അധികാരത്തിലെത്തിയത്. രാജ്യത്ത് ജനാധിപത്യം അപകടാവസ്ഥയിലാണെന്നും തിരുത്താന്‍ ജനങ്ങള്‍ക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.