പ്രമുഖ നടനും ഗാ​യ​ക​നു​മാ​യ സ്റ്റെ​ഫാ​ന്‍ കാ​ള്‍ അ​ന്ത​രി​ച്ചു

single-img
22 August 2018

റെ​യി​ക്യാ​വി​ക്: ഐ​സ്‌​ല​ന്‍​ഡി​ക് ന​ട​നും ഗാ​യ​ക​നു​മാ​യ സ്റ്റെ​ഫാ​ന്‍ കാ​ള്‍ സ്റ്റെ​ഫാ​ന്‍​സ​ണ്‍(43) അ​ന്ത​രി​ച്ചു. ക്യാ​ന്‍​സ​ര്‍ ബാ​ധി​ത​നാ​യി ചി​ല നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

2004 മുതല്‍ 2014 വരെ സംപ്രേഷണം ചെയ്ത കുട്ടികളുടെ ടെലിവിഷന്‍ പരമ്പര ലേസി ടൗണിലെ കഥാപാത്രത്തിലൂടെയാണ് സ്റ്റെഫാന്‍സണ്‍ ശ്രദ്ധനേടുന്നത്. റോബി റോട്ടന്‍ എന്ന വില്ലന്‍ വേഷമാണ് സ്റ്റെഫാന്‍സണ്‍ അവതരിപ്പിച്ചത്.

ഹൗ ദ് ഗ്രിഞ്ച് സ്റ്റോള്‍ ക്രിസ്മസ് എന്ന പരമ്പരയിലും സ്റ്റെഫാന്‍സണ്‍ വേഷമിട്ടിട്ടുണ്ട്.