സ്‌കൂട്ടര്‍ നന്നാക്കാനെത്തിയ 11 അംഗ സംഘം പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കി

single-img
20 August 2018

യാത്രക്കിടെ ആളൊഴിഞ്ഞ പ്രദേശത്തുവെച്ച് നിന്നുപോയ ഇരുചക്രവാഹനം ശരിയാക്കുന്നതിനായി സഹായമഭ്യര്‍ത്ഥിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 11 അംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഹ പ്രദേശത്താണ് സംഭവം നടന്നത്.

പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പതിനൊന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകളും ഇവരില്‍ ഒരാളുടെ വീട്ടില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായവരെല്ലാം പതിനെട്ടിനും ഇരുപത്തിയെട്ടിനും ഇടയില്‍ പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

അയല്‍വാസിക്കൊപ്പം പെണ്‍കുട്ടികള്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വിജനമായ പ്രദേശത്തുവെച്ച് സ്‌കൂട്ടര്‍ ബ്രേക്ക് ഡൗണ്‍ ആവുകയായിരുന്നു. പെണ്‍കുട്ടികള്‍ സഹായമഭ്യര്‍ത്ഥിച്ച് സുഹൃത്തിനെ വിളിച്ചു. ഇയാള്‍ 11 ഓളം സുഹൃത്തുക്കളെ പെണ്‍കുട്ടികള്‍ പറഞ്ഞ സ്ഥലത്തേക്ക് വിടുകയായിരുന്നു. ഇവര്‍ അയല്‍വാസിയെ മര്‍ദിച്ചവശനാക്കി പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.