പത്തനംതിട്ടയിലുള്ള ഭാര്യയെയും മക്കളെയും കുറിച്ച് മൂന്ന് ദിവസമായി ഒരു വിവരവുമില്ല; കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് കുവൈറ്റിലുള്ള പ്രവാസി യുവാവ്

single-img
19 August 2018

പ്രളയത്തില്‍ പാതി മുങ്ങിയ വീട്ടില്‍നിന്ന് തന്റെ ഭാര്യയെയും മക്കളെയും കാണാതായെന്ന പരാതിയുമായി പ്രവാസി യുവാവ്. കുവൈറ്റിലുള്ള രാജീവാണ് പത്തനംതിട്ട നിരണം പാട്ടമ്പലത്തിനടുത്ത് താമസിച്ചിരുന്ന കുടുംബത്തെ കണ്ടെത്താന്‍ സഹായിക്കണം എന്നഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്.

മൂന്ന് ദിവസം മുമ്പാണ് ഭാര്യ വിളിച്ചത്. ഇടയ്ക്ക് വെച്ച് കോള്‍ കട്ടായി. പിന്നീട് ഭാര്യയോ മക്കളോ മാതാപിതാക്കളോ വിളിച്ചിട്ടില്ലെന്ന് രാജീവ് പറയുന്നു. ഇവര്‍ എവിടെയാണെന്നോ രക്ഷപ്പെട്ട് ഏതെങ്കിലും ക്യാംപില്‍ എത്തിയോ എന്നൊന്നും രാജീവിന് അറിയില്ല.

തന്റെ കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചിരിക്കുമോ എന്ന ഭീതിയിലാണ് ഇയാള്‍. വിലാസം: പാഴൂര്‍ ഹൗസ്, നിരണം പി.ഒ, നിരണം പോസ്റ്റ് ഓഫിസിനു സമീപം, തിരുവല്ല. രാജീവിന്റെ നമ്പര്‍: 00965 6613 8536