കുടിവെള്ളം കിട്ടുന്നില്ലെങ്കില്‍ ഉടന്‍ ഈ നമ്പറുകളില്‍ വിളിക്കൂ

single-img
19 August 2018

ദുരിതാശ്വാസക്യാമ്പുകളിലും പ്രളയബാധിത പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര കണ്‍ട്രോള്‍ റൂം തുറന്നു. 8281616255, 8281616256, 8281616257, 18004255313, 8289940616 എന്നിവയാണ് വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂം നമ്പരുകള്‍. വാട്‌സാപ് നമ്പര്‍: 9495998258.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ചീഫ് എന്‍ജിനിയര്‍മാരുടെ ഓഫീസിലും ജില്ലാ സര്‍ക്കിള്‍ ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുണ്ട്. 8547638230 (തിരുവനന്തപുരം), 0484 2361369 (കൊച്ചി), 8281597985 (കോഴിക്കോട്) എന്നിവയാണ് ചീഫ് എന്‍ജിനിയര്‍ ഓഫീസുകളിലെ കണ്‍ട്രോള്‍ റൂം നമ്പര്‍.

ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ ജില്ലാഭരണകൂടവുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് കുടിവെള്ളമെത്തിക്കാനും സംവിധാനമുണ്ട്. ഇതിനായി ജില്ലകളില്‍ വാട്ടര്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു.

നോഡല്‍ ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പരുകള്‍: തിരുവനന്തപുരം 9447797878, കൊല്ലം 8547638018, പത്തനംതിട്ട 8547638027, ആലപ്പുഴ8547638043, കോട്ടയം 8547638029, ഇടുക്കി 8547638451, എറണാകുളം 9496044422, തൃശൂര്‍ 8547638071, പാലക്കാട് 8547638023, മലപ്പുറം 8547638062, കോഴിക്കോട് 8547638024, വയനാട് 8547638058, കണ്ണൂര്‍ 8547638025, കാസര്‍കോട് 8547638039. എല്ലാകേന്ദ്രങ്ങളിലും കുടിവെള്ളമെത്തിക്കാനും സംവിധാനമൊരുക്കി. വഞ്ചി, ബോട്ട് മാര്‍ഗങ്ങളിലൂടെയും വെള്ളമെത്തിക്കും.