ദുരിതാശ്വാസത്തിന് ബോട്ട് വിട്ടുനല്‍കാത്തവരുടെ ബോട്ടുകള്‍ പിടിച്ചെടുക്കുന്നു;ലേക്ക് ലഗൂണ്‍ ഉടമ സക്കറിയ അറസ്റ്റില്‍

single-img
18 August 2018

ആലപ്പുഴ: ദുരിതാശ്വാസത്തിന് ബോട്ട് വിട്ട് നല്‍കാന്‍ വിസമ്മതിച്ചവരുടെ ബോട്ടുകള്‍ പിടിച്ചെടുക്കുന്നു.ലേക്ക് ലഗൂണ്‍ ഉടമ സക്കറിയയെ അറസ്റ്റ് ചെയ്തു.

ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്ത് ബോട്ട് പിടിച്ചെടുത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രി ജി സുധാകരന്‍ നിര്‍ദേശം നല്‍കിയിരുന്നു.

പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുവാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്ത ബോട്ട് ഉടമകള്‍ക്ക് സര്‍ക്കാരിന്റെ ജലാശയങ്ങളില്‍ നങ്കൂരമിടുന്നതിനുള്ള അനുമതി പിന്‍വലിക്കാനും കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി നേരത്തെ അറിയിച്ചിരുന്നു.