തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും

single-img
18 August 2018

തിരുവനന്തപുരം: പ്രളയബാധിത ജില്ലയിലെ ദുരിതാശ്വാസ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും.സര്‍ക്കാര്‍ വാഹനങ്ങളും ജീവനക്കാരും ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജരായിരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ഓഫീസുകളിലെ ജീവനക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ ഹാജര്‍ ഓഫീസ് മേധാവികള്‍ ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.