ദുരിതാശ്വാസ ക്യാമ്പിലെത്തിയ പൂര്‍ണ്ണ ഗര്‍ഭിണിക്ക് വാടക വീട് നല്‍കി പൊതുപ്രവര്‍ത്തകന്‍

single-img
17 August 2018

എല്ലാവരും ഷെയർ ചെയ്യൂ…. "നമ്മുടെ ഈ ദൗത്യം നമുക്ക് വിജയിപ്പിക്കണംഎല്ലാവരും ഇത് മാതൃകയാക്കിയാൽ ഒരുപാട് കുടുംബങ്ങളെ നമുക്ക് ചേർത്ത് പിടിക്കാൻ സാധിക്കും പാലക്കാട് ദുരിതാശ്വാസ ക്യാമ്പിലെ ഓരോ കുടുംബത്തിന്റെയും അവസ്ഥയാണിത് ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങൾക്ക് താമസ സൗകര്യം നൽകുവാൻ താൽപ്പര്യമുള്ളവർ ഇതിലെ നമ്പരിൽ ബന്ധപ്പെടുക ബഷീർപ്പ:7012777878

Posted by Firoz Kunnamparambil Palakkad on Wednesday, August 15, 2018

പാലക്കാട് ദുരിതാശ്വാസ ക്യാമ്പിലെത്തിയ പൂര്‍ണ്ണ ഗര്‍ഭിണിയുടെ അവസ്ഥ മനസ്സിലാക്കിയ ഫിറോസ് കുന്നുംപറമ്പില്‍ എന്ന യുവാവാണ് ഒരു വാടക വീട് എടുത്തുനല്‍കി മാതൃക കാണിച്ചിരിക്കുന്നത്. പ്രസവ തീയതി അടുത്തിരിക്കെയാണ് യുവതിയും കുടുംബവും ക്യാമ്പിലേക്ക് മാറിയത്.

എന്നാല്‍ ക്യാമ്പിലെ ശോചനീയമായ അവസ്ഥ യുവതിക്ക് മതിയാകില്ല എന്ന് മനസ്സിലാക്കിയ കൗണ്‍സിലര്‍ പൊതുപ്രവര്‍ത്തകനായ ഫിറോസിനെ വിവരം അറിയിക്കുകയായിരുന്നു. അധികം താമസിയാതെ ഫിറോസ് 26 പേരടങ്ങുന്ന കുടുംബത്തിന് താമസിക്കാന്‍ ഒരു വാടക വീട് തരപ്പെടുത്തികൊടുത്തു.

വീടിന്റെ വാടകയും അത്യാവശ്യ സാധനങ്ങള്‍ വാങ്ങേണ്ട തുകയും ഫിറോസ് കുടുംബത്തിന് നല്‍കി. പൂട്ടിക്കിടക്കുന്ന വീടുകളും ഫ്‌ലാറ്റുകളും ഇത്തരത്തില്‍ പരോപകാരപ്രദമായ പ്രവൃത്തിക്ക് ഉപയോഗിക്കാന്‍ അഭ്യര്‍ത്ഥിച്ച് ഫിറോസ് സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റിട്ടു.

ഫിറോസിനെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. നിറഞ്ഞ കയ്യടിയോടെയാണ് ഫിറോസിന്റെ പ്രവൃത്തിയെ ആളുകള്‍ വരവേറ്റത്.