ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ മദ്യത്തിന്റെ വില കൂട്ടും

single-img
16 August 2018

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് മദ്യത്തിന്റെ വില കൂട്ടാന്‍ തീരുമാനം. നാശനഷ്ടങ്ങള്‍ നികത്തുന്നതിനും ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിനും പൊതുജനങ്ങളില്‍നിന്ന് പണം സമാഹരിക്കുന്നുണ്ടെങ്കിലും അത് പര്യാപ്തമാകാത്ത സാഹചര്യത്തിലാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയിലെത്തിയത്.

ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം ഈ വിഷയം ചര്‍ച്ച ചെയ്തു. മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി 23 ശതമാനത്തില്‍നിന്ന് 27 ശതമാനമാക്കി വര്‍ധിപ്പിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് നീക്കം. ഇങ്ങനെ സമാഹരിക്കുന്ന തുക പൂര്‍ണമായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കും എന്ന ഉപാധിയോടെയാണ് എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നത്.