ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി ഇന്ദ്രജിത്തും കുടുംബവും

single-img
16 August 2018

കൊച്ചിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന അന്‍പൊട് കൊച്ചി ടീമിനൊപ്പമാണ് പൂര്‍ണ്ണിമയും ഇന്ദ്രജിത്തും രണ്ട് മക്കളും പങ്കാളികളായത്. ക്യാന്പില്‍ നേരിട്ടെത്തി അവര്‍ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു.

കടവന്ത്രയിലെ റീജണല് സ്പോര്‍ട്സ് സെന്‍ററില്‍ തുടങ്ങിയ ക്യാന്പിലാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പൂര്‍ണ്ണിമ ഭര്‍ത്താവും മക്കളുമൊത്ത് ഉള്ളത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഓടിനടന്ന് ആശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന പൂര്‍ണ്ണിമ ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. പായ്ക്കിംഗിനും മറ്റും വാളണ്ടിയര്‍മാര്‍ക്കിടയില്‍ ഓടിനടന്നാണ് താരപരിവേഷം ഇല്ലാതെ ഇന്ദ്രജിത്തും പങ്കാളിയാകുന്നത്.

ഇവരുടെ രണ്ട് കുട്ടികളും എല്ലാ കാര്യത്തിലും അമ്മയൊടൊപ്പമുണ്ട്. മലയാളികള്‍ ഈ കുടുംബത്തെ കണ്ട് പഠിക്കണമെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന പ്രതികരണങ്ങള്‍.