വീട്ടില്‍ വിമാനം ഇടിച്ചിറക്കി ഭാര്യയെ കൊല്ലാന്‍ ശ്രമം, പക്ഷേ മരിച്ചത് ഭര്‍ത്താവ്

single-img
16 August 2018

പിണങ്ങി താമസിക്കുന്ന ഭാര്യയെ എങ്ങനെയും കൊല്ലാന്‍ തന്നെ തീരുമാനിച്ചു. അതിനായി തെരഞ്ഞെടുത്തത് ഒരു വിമാനം. വിമാനം പറപ്പിച്ച് വീട്ടിനുള്ളിലേക്ക് ഇടിച്ചിറക്കി കൊല്ലാനാണ് പദ്ധതിയിട്ടത്. എന്നാല്‍ മരിച്ചത് ഭര്‍ത്താവ് തന്നെയാണ്. അമേരിക്കയിലെ സോള്‍ട്ട് ലേക്ക് സിറ്റിയിലാണ് ഭര്‍ത്താവ് കലിയടങ്ങാതെ ഇത്തരത്തില്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി ഒടുവില്‍ മരിച്ചത്.

പുലര്‍ച്ചെ ആകാശത്ത് വട്ടമിട്ട് പറന്ന വിമാനം പെട്ടെന്ന് താഴേക്ക് വന്ന് വീടിന്‍റെ ഉള്ളിലേക്ക് ഇടിച്ചുകയറി. ഉടന്‍ തന്നെ വിമാനം പൊട്ടിത്തെറിച്ചു. ഡ്യൂയെന്‍ യൂഡ് എന്ന 47 കാരനായ പൈലറ്റാണ് ഭാര്യ സാന്‍ഡിയെ വിമാനം ഇടിച്ച് കൊല്ലാന്‍ നോക്കിയത്.

തലേദിവസം മദ്യപിച്ച് വഴക്കുണ്ടായതിനെ തുടര്‍ന്ന് ഡ്യൂയന്‍ സാന്‍ഡിയയെ തല്ലിയിരുന്നു. സാന്‍ഡിയയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ഡ്യൂയനെ അറസ്റ്റുചെയ്തിരുന്നു. ഇതേ തുടര്‍ന്നുള്ള കലി മൂത്താണ് പൈലറ്റായ ഇയാള്‍ സ്വന്തം വീട്ടിലേക്ക് വിമാനം പറത്തി ഭാര്യയെ കൊല്ലാമെന്ന് തീരുമാനിച്ചത്. സംഭവം നടക്കുന്പോള്‍ സാന്‍ഡിയയും 17 വയസ്സുള്ള മകനും വീട്ടിലുണ്ടായിരുന്നെങ്കിലും പോറല്‍ പോലുമേല്‍ക്കാതെ ഇരുവരും രക്ഷപ്പെട്ടു.

പക്ഷേ പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ ഡ്യൂയെന്‍ മരിച്ചു. ഒരു നിര്‍മ്മാണ കന്പനിക്ക് വേണ്ടിയാണ് യൂഡ് വിമാനങ്ങള്‍ പറപ്പിച്ചിരുന്നത്. കന്പനിയില്‍ നിന്ന് മോഷ്ടിച്ച വിമാനമാണ് ഇയാള്‍ വീട്ടിലേക്ക് ഇടിട്ടിറക്കിയത്.