നാളത്തെ സർവകലാശാല, പിഎസ്‍സി പരീക്ഷകൾ മാറ്റി

single-img
16 August 2018

ആരോഗ്യ സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതികൾ പിന്നീട് അറിയിക്കും. അതേസമയം പ്രായോഗിക പരീക്ഷകൾക്കു മാറ്റമില്ല. കാർഷിക സർവകലാശാലയിൽ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ മാറ്റിവെച്ചു. വെറ്ററിനറി സർവകലാശാലയിൽ നിലവിൽ നാളെ പരീക്ഷകളൊന്നും ഇല്ല.

പിഎസ്‍സി വെള്ളിയാഴ്ച(17)യും 18നും നടത്താനിരുന്ന ഡിപ്പാർട്ട്മെന്റൽ പരീക്ഷ, അഭിമുഖം, സർട്ടിഫിക്കറ്റ് പരിശോധന എന്നിവയെല്ലാം മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. നാളെയും മറ്റന്നാളും നടത്താൻ തീരുമാനിച്ചിരുന്ന പിഎസ്‍സി ഓൺലൈൻ/ഒഎംആർ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ എൻ. നാരായണ ശർമ അറിയിച്ചിട്ടുണ്ട്.