ബിജെപി ആസ്ഥാനത്ത് അമിത്ഷാ ഉയര്‍ത്തിയ ദേശീയ പതാക താഴെ വീണു; വീഡിയോ വൈറല്‍

single-img
15 August 2018

https://youtu.be/eUsmgAKgcxs

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബിജെപി ആസ്ഥാനത്ത് അമിത് ഷാ ദേശീയ പതാക ഉയർത്തുമ്പോഴായിരുന്നു സംഭവം. അമിത് ഷാ ഉയർത്തിയ ഉടൻ ദേശീയ പതാക താഴെ വീണു. താഴെ വീണ പതാക വീണ്ടും ഉയര്‍ത്തിയ ശേഷമാണ് അമിത് ഷാ പ്രവര്‍ത്തകരില്‍ നിന്ന് സല്യൂട്ട് സ്വീകരിച്ചത്.

ഈ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി. രാജ്യത്തിന്‍റെ പതാക കൈകാര്യം ചെയ്യാനറിയാത്തവർ ഏങ്ങനെ രാജ്യം കൈകാര്യം ചെയ്യുമെന്ന് ചോദിച്ച് കോണ്‍ഗ്രസ് അമിത് ഷായ്ക്കെതിരെയുള്ള ആയുധമായി ഇപ്പോള്‍ തന്നെ വീഡിയോയെ ഏറ്റെടുത്തുകഴിഞ്ഞു.