ബിജു മേനോന്‍ ചിത്രം ‘പടയോട്ടം’ റിലീസ് തീയതി നീട്ടി

single-img
15 August 2018

ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രം ‘പടയോട്ടം’ റിലീസ് തീയതി നീട്ടി. ഈ മാസം 17ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് നിർമാതാക്കളായ വീക്കെൻഡ് ബ്ളോക്ക് ബസ്റ്റേഴ്സ് ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

ചിത്രത്തിൽ ചെങ്കൽരഘു എന്ന ഗുണ്ടയെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്തു നിന്നും കാസർകോടേക്ക് ചെങ്കൽ രഘുവും സംഘവും പോകുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള ഈ കുടുംബ ചിത്രത്തിൽ ഹരീഷ് കണാരൻ, സുധി കോപ്പ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.