രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി

single-img
13 August 2018

രൂപയുടെ വിനിമയ മൂല്യത്തില്‍ വന്‍ ഇടിവ്. വ്യാപാരം തുടങ്ങിയപ്പോള്‍ ഒരു ഡോളറിന് 69.47 നിരക്കിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. വെള്ളിയാഴ്ച 68.83 എന്ന നിരക്കിലായിരുന്നു രൂപയുടെ മൂല്യം. ടര്‍ക്കിയിലെ പ്രതിസന്ധി വികസ്വര രാഷ്ട്രങ്ങളിലെ കറന്‍സികളെയെല്ലാം ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.

ഓഹരി വിപണിയില്‍ നഷ്ടത്തിലാണു വ്യാപാരം പുരോഗമിക്കുന്നത്. 37,693.19ല്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് 280.69 പോയിന്റ് നഷ്ടം നേരിട്ട് 37,588.54ല്‍ എത്തി. 11,474.95ല്‍ വ്യാപാരം തുടങ്ങിയ നിഫ്റ്റി 78.95 പോയിന്റ് നഷ്ടത്തോടെ 11,350.55ല്‍ എത്തി. വേദാന്ത, എസ്ബിഐ, ടാറ്റ മോട്ടോര്‍സ്, ഐഎസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ എന്നിവയാണ് നിഫ്റ്റിയില്‍ നഷ്ടം നേരിട്ട ഓഹരികള്‍.