ദുല്‍ഖര്‍ സല്‍മാന്‍ വിരാട് കോഹ്‌ലിയാകുന്നു?

single-img
12 August 2018

ബോളിവുഡില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വിശ്വസനീയമെങ്കില്‍ ദുല്‍ഖര്‍ സല്‍മാന്‍ വിരാട് കോഹ്‌ലിയുടെ വേഷത്തിലെത്തുന്ന ചിത്രം സോയ ഫാക്ടര്‍ അടുത്ത വര്‍ഷം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും. ദുല്‍ഖര്‍ ആദ്യമായി നായകവേഷത്തിലെത്തിയ ഹിന്ദി ചിത്രം കര്‍വാന്‍ തിയറ്ററുകളില്‍ തുടരുമ്പോഴാണ്, ഇന്ത്യന്‍ ക്യാപ്റ്റന്റെ വേഷത്തില്‍ താരമെത്തുമെന്ന റിപ്പോര്‍ട്ട്.

തേരേ ബിന്‍ ലാദന്‍ എന്ന ചിത്രം സംവിധാനം ചെയ്ത അഭിഷേക് ശര്‍മയാണ് സോയ ഫാക്ടര്‍ ഒരുക്കുന്നത്. ദുല്‍ഖറല്ലാതെ കോഹ്ലിയാവാന്‍ യോഗ്യനായി മറ്റൊരാളില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. അനുജ ചൗഹാന്റെ ജനപ്രിയ നോവല്‍ ദി സോയാഫാക്ടറിനെ ആസ്പദമാക്കി എത്തുന്ന ചിത്രത്തില്‍ നായികയാകുന്നത് സോനം കപൂറാണ്.

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും അദ്‌ലാബ്‌സ് ഫിലിംസും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. അടുത്തവര്‍ഷം ആദ്യം ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് വിവരം. നേഹ രാകേഷ് ശര്‍മയാണ് തിരക്കഥ തയ്യാറാക്കിയത്. ‘പ്രദ്യുമ്‌നന്‍ സിംഗ് ആണ് സംഭാഷങ്ങള്‍ രചിച്ചത്.

ഒടുവില്‍ എഴുത്തുകാരി തന്നെ അത് മുഴുവനായി വായിച്ച് ഭംഗിയാക്കിത്തന്നു. തന്റെ കഥാപാത്രങ്ങളെക്കുറിച്ചും അവരുടെ സംഭാഷണത്തെക്കുറിച്ചുമെല്ലാം അവര്‍ക്കു തന്നെയാണല്ലോ നന്നായി അറിയുക’. അഭിഷേക് ശര്‍മ അഭിപ്രായപ്പെട്ടു. 1983ല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടിയ വര്‍ഷം ജനിച്ച സോയ എന്ന പെണ്‍കുട്ടിയെക്കുറിച്ചാണ് നോവലിലെ കഥ പുരോഗമിക്കുന്നത്.

സോയ ജനിച്ചതു കൊണ്ടാണ് ഇന്ത്യ ലോകകപ്പ് നേടിയതെന്നായിരുന്നു അക്കാലത്തെ വിശ്വാസം അതു കൊണ്ട് 2011 ലെ ലോകകപ്പിനും സോയയുടെ സഹായം നേടാന്‍ ക്രിക്കറ്റ് ടീം ആലോചിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.