വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് സഹായ ഹസ്തവുമായി നടന്‍ മമ്മൂട്ടി

single-img
11 August 2018

കൊച്ചി: എറണാകുളം ജില്ലയിലെ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് സഹായ ഹസ്തവുമായി നടന്‍ മമ്മൂട്ടി. പുത്തന്‍വേലിക്കര തേലത്തുരുത്തിലെ കേരള ഓഡിറ്റോറിയത്തിലാണ് വെളളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ മമ്മൂട്ടിയെത്തിയത്. സ്ഥലം എംഎല്‍എ വി.ഡി.സതീശനൊപ്പമായിരുന്നു താരത്തിന്റെ സന്ദര്‍ശനം.

നടനെ ക്യാമ്പിലുളളവര്‍ സ്‌നേഹത്തോടെ സ്വീകരിച്ചു. ക്യാമ്പിലുളളവരുമായി സംസാരിച്ച മമ്മൂട്ടി ദുരിതത്തെ ഒറ്റക്കെട്ടായി നേരിടണമെന്നും പറഞ്ഞു. അധികൃതരോട് ആലോചിച്ച ശേഷം സഹായം അടിയന്തരമായി എത്തിക്കുമെന്ന് ഉറപ്പ് നല്‍ക്കിയിട്ടാണ് മമ്മൂട്ടി മടങ്ങിയത്.

കര കവിഞ്ഞു പ്രളയം എത്തിയപ്പോള്‍ പുത്തന്‍വേലിക്കര തേലത്തുരുത്ത് എന്ന കൊച്ചു ഗ്രാമത്തില്‍ വീട് വിട്ടിറങ്ങേണ്ടി വന്നത് മുന്നൂറ്റി അന്‍പത് ഓളം കുടുംബങ്ങള്‍ക്കാണ്.