ട്രെയിന്‍ യാത്രക്കാര്‍ വലയും; സംസ്ഥാനത്ത് മൂന്ന് ദിവസം ട്രെയിന്‍ ഗതാഗതത്തിനു പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി

single-img
10 August 2018

ട്രെയിന്‍ യാത്രക്കാര്‍ക്ക് അടുത്ത മൂന്ന് ദിവസം ‘കണ്ടകശനി’. സംസ്ഥാനത്ത് ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിനു പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി. എറണാകുളം ടൗണ്‍,–ഇടപ്പള്ളി റെയില്‍വേ പാതയില്‍ പാളങ്ങളുടെ നവീകരണം നടക്കുന്നതിനാലാണിത്.

ആറ് പാസഞ്ചറുകള്‍ ഉള്‍പ്പെടെ എട്ടോളം ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി. നാലു ട്രെയിനുകള്‍ ഒരു മണിക്കൂറോളം വൈകും. കേരളത്തില്‍ കനത്തെ മഴയെത്തുടര്‍ന്ന് ട്രെയിനുകളുടെ വേഗം ഇപ്പോള്‍ നിയന്ത്രിച്ചിട്ടുണ്ട്. ഇതോടൊപ്പം ട്രെയിനുകള്‍ റദ്ദാക്കുക കൂടി ചെയ്തതോടെ യാത്രക്കാര്‍ വലയുമെന്ന് ഉറപ്പായി.

എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ സ്ഥിരം യാത്രക്കാരുള്‍പ്പെടെയുള്ളവരാണ് കൂടുതല്‍ വലയുക. യാത്രക്കാരുടെ സൗകര്യത്തിനായി മൂന്നു ദിവസങ്ങളിലും രാവിലെ ഏഴിന് എറണാകുളം ജംക്ഷനില്‍ നിന്നു പുറപ്പെടുന്ന ചെന്നൈ–എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസിന് ഗുരുവായൂര്‍ വരെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ് അനുവദിച്ചു. കൂടാതെ നാഗര്‍കോവില്‍–മംഗലാപുരം ഏറനാട് എക്‌സ്പ്രസിന് അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും സ്റ്റോപുകള്‍ അനുവദിച്ചിട്ടുണ്ട്.

പൂര്‍ണമായി റദ്ദാക്കിയവ

എറണാകുളം–കണ്ണൂര്‍ ഇന്റര്‍സിറ്റ് എക്‌സ്പ്രസ്

കണ്ണൂര്‍–എറണാകുളം ഇന്റര്‍സിറ്റ് എക്‌സ്പ്രസ്

എറണാകുളം–ഗുരുവായൂര്‍ പാസഞ്ചര്‍

ഗുരുവായൂര്‍–എറണാകുളം പാസഞ്ചര്‍

ഗുരുവായൂര്‍–തൃശൂര്‍ പാസഞ്ചര്‍

തൃശൂര്‍–ഗുരുവായൂര്‍ പാസഞ്ചര്‍

എറണാകുളം–നിലമ്പൂര്‍ പാസഞ്ചര്‍

നിലമ്പൂര്‍–എറണാകുളം പാസഞ്ചര്‍